Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...

കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധം ആളിക്കത്തുന്നു, ഹഗനപള്ളിയില്‍ പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരുക്കേറ്റു

12 SEPTEMBER 2016 11:45 PM IST
മലയാളി വാര്‍ത്ത

കാവേരി നദീജലത്തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ പ്രതികൂല വിധിക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ആളിക്കത്തുന്നു. ഹഗനപള്ളിയില്‍ പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. പൊലീസ് വാഹനം പ്രതിഷേധക്കാര്‍ കത്തിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് വെടിയുതിര്‍ത്തത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരിലെ വീടിനുനേരെ കല്ലേറുണ്ടായി. ബെംഗളൂരില്‍ സംഘര്‍ഷത്തെ തുൂടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ക്രമസമാധാനപാലനത്തിനായി സംഘര്‍ഷമേഖലകളില്‍ കേന്ദ്രസേനയെ വിന്യസിച്ചു. അക്രമം നടത്തിയ 200 പേരെ കസ്റ്റഡിയിലെടുത്തതായി കര്‍ണാടക ആഭ്യന്തരമന്ത്രി അറിയിച്ചു.
ബംഗളൂരുവിലും മൈസൂരുവിലും ശ്രീരംഗപട്ടണത്തും തമിഴ്‌നാട് ബസുകളും മദ്ദൂരില്‍ ലോറികളും അഗ്‌നിക്കിരയാക്കി. ബെംഗളൂരുവിലെ കെങ്കേരിയില്‍ മാത്രം മുപ്പതിലേറെ സ്വകാര്യബസുകള്‍ കത്തിച്ചു. അമ്പതോളം ലോറികള്‍ക്കു കല്ലെറിഞ്ഞു. ലെഗ്ഗേരിയില്‍ പൊലീസ് വാന്‍ കത്തിച്ചു. മണ്ഡ്യ മദ്ദൂരില്‍ യുവാവ് തീയില്‍ ചാടി ആത്മാഹുതിക്കു ശ്രമിച്ചു. ക്രമസമാധാനപാലനത്തിനു 15,000 പൊലീസുകാരെ വിന്യസിച്ചു. 10 കമ്പനി കേന്ദ്ര സേന കര്‍ണാടകയിലെത്തി. കൂടുതല്‍ കേന്ദ്രസേനയെ എത്തിക്കാനും കര്‍ണാടക സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

മെട്രോയും ബിഎംടിസി (ബെംഗളൂരു മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍) ബസുകളും ഉച്ചകഴിഞ്ഞു സര്‍വീസ് നടത്തിയില്ല. ഓട്ടോകളും ടാക്‌സി കാബുകളും ഉച്ചയ്ക്ക് ഓട്ടം നിര്‍ത്തിയതോടെ ഓഫിസ് ജോലിക്കാരുള്‍പ്പെടെ വലഞ്ഞു. പലയിടത്തും ടയറുകള്‍ കത്തിച്ചു റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. സിനിമ തിയറ്ററുകള്‍ പ്രദര്‍ശനം നിര്‍ത്തിവച്ചു. തമിഴ്‌നാട്ടുകാരുടെ ഹോട്ടലുകളും കടകളും തകര്‍ത്തു.

കെഎസ്ആര്‍ടിസിയും ദീര്‍ഘദൂര സ്വകാര്യബസുകളും റദ്ദാക്കിയത് ഓണത്തിനു നാട്ടില്‍ പോകാനിരുന്ന നൂറുകണക്കിനു മലയാളികളെ വലച്ചു. പലരും യാത്ര ഉപേക്ഷിച്ചു. 39 കെഎസ്ആര്‍ടിസി ബസുകള്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ തിരുവനന്തപുരത്ത് അറിയിച്ചു. സംഘര്‍ഷത്തിന് അയവു വന്ന ശേഷം മാത്രം ബസുകള്‍ അയച്ചാല്‍ മതിയെന്നും മന്ത്രി നിര്‍ദേശം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (5 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (17 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (6 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (8 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (9 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (9 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (9 hours ago)

Malayali Vartha Recommends