കര്‍ണാടക ശാന്തമാകുന്നു; ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് പോലീസ് നിര്‍ദേശം

തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവത്തതിനെ തുടര്‍ന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷം ശാന്തമാകുന്നു. അക്രമവും തീവെപ്പും നടന്ന ഐ.ടി നഗരത്തിന്റെ ഭാഗങ്ങള്‍ കര്‍ഫ്യൂവിന് കീഴിലാണ്. ബെംഗളൂരു നഗരത്തില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു. സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ആര്‍.പി.എഫ് എന്നീ സേനകളെയാണ് വിന്യസിച്ചിരിക്കുന്നത്. ബുധനാഴ്ച വരെ കര്‍ഫ്യൂ തുടരും.
ബംഗ്ലൂര്‍ സിറ്റിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. 200ലേറെ സമരക്കാര്‍ അറസ്റ്റിലായിട്ടുണ്ട്. ഐ.ടി സ്ഥാപനങ്ങളും സ്‌കൂള്‍, ഓഫീസുകളും അടഞ്ഞ് കിടക്കുകയാണ്. സി.ആര്‍.പി.എഫ് പത്ത് പ്ലാറ്റൂണുകളെ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള സര്‍ക്കാര്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 10.30 ന് ശേഷം നഗരത്തില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നു ബാംഗ്ലൂര്‍ പൊലീസ് കമ്മീഷണര്‍ എന്‍.എസ് മെഗാരിക് അറിയിച്ചു.
https://www.facebook.com/Malayalivartha
























