വെള്ളം ചൂടാക്കുന്ന ഗീസര്‍ അധികനേരം ഉപയോഗിച്ചെന്ന് പറഞ്ഞ് ഭര്‍ത്താവ് മര്‍ദിച്ചു; രണ്ടു കുട്ടികളുടെ അമ്മയായ 31കാരി ആത്മഹത്യ ചെയ്തു

വെള്ളം ചൂടാക്കുന്ന ഗീസര്‍ ദീര്‍ഘനേരം ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് മര്‍ദിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. രണ്ടു കുട്ടികളുടെ അമ്മയായ സുശ്രുതയെന്ന മുപ്പത്തൊന്നുകാരിയാണ് ജീവനൊടുക്കിയത്. ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ മോഹന്‍ റാവുവിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് യുവതി മരിക്കുന്നതിനു തൊട്ടുമുമ്പ് മാതാപിതാക്കളെ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു.
വെള്ളം ചൂടാക്കുന്ന ഗീസര്‍ ദീര്‍ഘനേരം ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് മോഹന്‍ റാവു മക്കളും ഭര്‍തൃമാതാപിതാക്കളും നോക്കിനില്‍ക്കെ സുശ്രുതയെ ക്രൂരമായി മര്‍ദിച്ചു. ആര് ബില്‍ അടയ്ക്കുമെന്ന് ചോദിച്ചായിരുന്നു മര്‍ദനം.
തൊട്ടുപിന്നാലെ ഇക്കാര്യം സുശ്രുത തന്റെ മാതാപിതാക്കളെ അറിയിച്ചു. എത്രയും വേഗം അവിടേക്കു വരാമെന്ന് മകളോട് അച്ഛന്‍ പറഞ്ഞിരുന്നെങ്കിലും, ഒന്നരമണിക്കൂറിനുശേഷം മോഹന്‍ റാവുവിന്റെ വീട്ടില്‍ എത്തുമ്പോഴേക്കും സുശ്രുത ജീവനൊടുക്കിയിരുന്നു. സുശ്രുതയുടെ ശരീരത്തില്‍ മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളുള്ളതായി സുശ്രുതയുടെ അച്ഛന്‍ സത്യനാരായണ്‍ പോലീസിന് മൊഴി നല്‍കി.
അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദിച്ചെന്ന് മക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. സുശ്രുതയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനേയും മാതാപിതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























