Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എല്ലാം കൈവിട്ടു പോയി...സുനന്ദ പുഷ്‌ക്കര്‍ ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

17 JANUARY 2014 10:20 AM IST
മലയാളി വാര്‍ത്ത.

വിവാദങ്ങള്‍ കെട്ടടങ്ങിയെന്ന്‌ വിചാരിച്ചിരിക്കുന്ന സമയത്ത്‌ രാജ്യത്തെ ഞെട്ടിപ്പിച്ച ആ വാര്‍ത്ത വന്നു. കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി ശശി തരൂറിന്റെ ഭാര്യ സുനന്ദ പുഷ്‌കറെ (52) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലെ 345 മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണത്തെ കുറിച്ച് വ്യക്തമല്ല. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. പാക് മാധ്യമപ്രവര്‍ത്തകരായ മെഹര്‍ തരാരിനെ ചൊല്ലിയുണ്ടായ വിവാദം ഒരു ദിവസം പിന്നിടുമ്പോഴാണ് സുനന്ദ മരിച്ചെന്ന നടുക്കുന്ന വിവരം പുറത്തെത്തുന്നത്.

എഐസിസി സമ്മേളനം കഴിഞ്ഞ് മടങ്ങിയെത്തിയ ശശി തരൂറാണ് മരണ വിവരം പൊലീസിനെ അറിയിച്ചത്. തരൂര്‍ എത്തിയപ്പോള്‍ അടച്ചിട്ട നിലയിലായിരുന്നു മുറി. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലിലെ മുറി സീല്‍ ചെയ്തിരിക്കുകയാണ്. കട്ടിലില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെന്ന് ശശീ തരൂരിന്റെ പ്രൈവറ്റ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങള്‍ക്കടക്കം ഹോട്ടല്‍ മുറിയില്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. ഉച്ച തിരിഞ്ഞ് മൂന്നിന് ഹോട്ടല്‍ ലോബിയില്‍ സുനന്ദ പുഷ്‌കറെ ഹോട്ടലിലുള്ളവര്‍ കണ്ടിരുന്നു. എന്നാല്‍ വൈകീട്ട് ഏഴരയോടെ ഹോട്ടല്‍ ജീവനക്കാര്‍ വാതില്‍ മുട്ടിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലധികൃതര്‍ തരൂരിനെ വിവരമറിയിക്കുകയായിരുന്നെന്നും തരൂരിന്റെ പിഎസ് കൂട്ടിച്ചേര്‍ത്തു.

സംഭവം ഇങ്ങനെ

തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ തരാറിന്റേതായി വന്ന ചില ട്വീറ്റുകളാണു വിവാദങ്ങള്‍ക്കു തുടക്കമിട്ടത്‌. തരൂരും തരാറുമായുള്ള അടുപ്പം വ്യക്‌തമാക്കുന്ന ട്വീറ്റുകള്‍ പുറത്തുവന്നതോടെ വിവാദം കൊഴുത്തു. തന്റെ ട്വിറ്റര്‍ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്‌തതായും തല്‍കാലം ട്വിറ്റര്‍ ഉപയോഗം നിര്‍ത്തുകയാണെന്നും തരൂര്‍ വ്യക്‌തമാക്കിയെങ്കിലും ബുധനാഴ്‌ച രാത്രി സുനന്ദ പുഷ്‌കര്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ നല്‍കിയ വിശദീകരണത്തോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.

തരൂരിന്റെ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്‌തിട്ടില്ലെന്നും ബ്ലാക്ക്‌ബെറി മെസഞ്ചര്‍ വഴി തരൂരും തരാറും കൈമാറിയ വിവരങ്ങള്‍ താനാണു ഭര്‍ത്താവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്‌റ്റ്‌ ചെയ്‌തതെന്നും സുനന്ദ വെളിപ്പെടുത്തി. തങ്ങളുടെ ദാമ്പത്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന തരാര്‍ ഐ.എസ്‌.ഐ. ഏജന്റാണ്‌. ഭര്‍ത്താവിനെ തന്നില്‍നിന്ന്‌ അകറ്റാന്‍ അവര്‍ പിന്നാലെ നടന്നു ശല്യപ്പെടുത്തുകയാണെന്നും സുനന്ദ കുറ്റപ്പെടുത്തി.

ഇതോടെ തരാര്‍ തിരിച്ചടിച്ചു. താന്‍ ഐ.എസ്‌.ഐ. ഏജന്റല്ലെന്നും സുനന്ദയ്‌ക്കു നല്ല സുഖമില്ലാത്തതിനാലാണ്‌ ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. എന്നാല്‍, ഇന്നലെ രാവിലെ ഒരു ദൃശ്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലും സുനന്ദ ആരോപണം ആവര്‍ത്തിച്ചു. തുടര്‍ന്ന്‌ നിലപാടു വിശദീകരിച്ച്‌ മെഹര്‍ തരാര്‍ ഇന്ത്യയിലെ വിവിധ മാധ്യമങ്ങളോടു പ്രതികരിച്ചു. ജീവിതത്തില്‍ ഇന്നുവരെ ഒരു ഐ.എസ്‌.ഐ. ഏജന്റിനെ കണ്ടിട്ടില്ല. ഐ.എസ്‌.ഐയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ പാകിസ്‌താനില്‍ തനിക്കു ശത്രുക്കളുമുണ്ട്‌.

ഇതിനിടെയാണു തരൂരിന്റെയും ഭാര്യയുടെയും സംയുക്‌തപ്രസ്‌താവന ഫേസ്‌ ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്‌. പാക്‌ മാധ്യമപ്രവര്‍ത്തകയുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ തങ്ങളുടെ അറിവോടെയല്ല. തങ്ങളുടെ അനുവാദമില്ലാതെ വന്ന ട്വീറ്റുകള്‍ ഏറെ അസ്വസ്‌ഥതയുണ്ടാക്കുന്നതാണ്‌. ഇതോടെ അയഞ്ഞ മെഹര്‍ തരാര്‍ ഇരുവര്‍ക്കും ആശംസനേര്‍ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends