ബംഗ്ലാദേശില്‍ ജെഎംബി നേതാവിനെ തൂക്കിലേറ്റി

ബംഗ്ലാദേശില്‍ ഭീകരനേതാവിനെ തൂക്കിലേറ്റി. നിരോധിത സംഘടനയായ ജമായത്തുള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെഎംബി) മുതിര്‍ന്ന നേതാവ് അസദുല്‍ ഇസ്ലാം എന്ന ആരിഫിന്റെ വധശിക്ഷയാണ് ഞായറാഴ്ച രാത്രിയില്‍ നടപ്പാക്കിയത്.
2005ല്‍ രണ്ട് കീഴ്‌ക്കോടതി ജഡ്ജിമാര്‍ ബോംബ് സ്‌ഫോടനത്തില്‍ വധിക്കപ്പെട്ട കേസിലാണ് ശിക്ഷ. ആരിഫിന്റെ ശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























