പാക്കിസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ 27 പേര്‍ മരിച്ചു

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലുണ്ടായ വാഹനാപകടത്തില്‍ 27 പേര്‍ മരിച്ചു. റഹിം യാര്‍ ഖാന്‍ ജില്ലയില്‍ ഖാന്‍പുര്‍ മേഖലയില്‍ രണ്ടു ബസുകള്‍ തമ്മില്‍ കുട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 65 പേര്‍ക്ക് പരിക്കേറ്റു.
കറാച്ചിയില്‍ നിന്നും ബഹവല്‍പുരിലേക്ക് പോയ ബസും സാദിഖ്ബാദില്‍ നിന്നും ഫൈസലാബാദിലേക്ക് പോയ ബസും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ബസ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
https://www.facebook.com/Malayalivartha



























