വിവരാവകാശ പ്രവര്‍ത്തകന്‍ മുംബൈയില്‍ വെടിയേറ്റു മരിച്ചു

വിവരാവകാശ പ്രവര്‍ത്തകന്‍ മുംബൈയില്‍ വെടിയേറ്റു മരിച്ചു. ഭൂപേന്ദ്ര വീര(72) ആണ് മരിച്ചത്. മുംബൈയിലെ സാന്താക്രൂസില്‍ ഞായറാഴ്ച രാത്രി അജ്ഞാതന്റെ വെടിയേറ്റാണ് മരിച്ചത്. കൊലപാതകത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെയും ഭൂമി കൈയേറ്റത്തിനെതിരെയും സമരം നടത്തിയിട്ടുള്ള ആളാണ് ഭൂപേന്ദ്ര വീര. ഭൂമാഫിയയുടെ നിരന്തര ഭീഷണി ഇദ്ദേഹത്തിനെതിരെ വന്നിരുന്നതായും ജീവനു ഭീഷണിയുള്ളതായി കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ആംആദ്മി നേതാവും സഹപ്രവര്‍ത്തകയുമായ അഞ്ജലി ദമാനിയ പറഞ്ഞു.
https://www.facebook.com/Malayalivartha



























