Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

തമിഴ്‌നാട്ടില്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും കര്‍ഷക സംഘടനകളും പ്രഖ്യാപിച്ച ട്രെയിന്‍ തടയല്‍ സമരം തുടരുന്നു

18 OCTOBER 2016 08:33 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര സര്‍ക്കാര്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും കര്‍ഷക സംഘടനകളും പ്രഖ്യാപിച്ച 48 മണിക്കൂര്‍ ട്രെയിന്‍ തടയല്‍ സമരം ഇന്നുകൂടി തുടരും. തിങ്കള്‍, ചൊവ്വാ ദിവസങ്ങളിലാണ് സമരം നടക്കുന്നത്.
ദ്രാവിഡ മുന്നേറ്റ കഴകം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സി.പി.ഐ, സി.പി.എം, ഡി.എം.ഡി.കെ, വി.സി.കെ, ടി.എം.സി, കൊങ്കുനാട് മുന്നേറ്റകഴകം എന്നീ സംഘടനകള്‍ക്കൊപ്പം കര്‍ഷവ്യാപാരിവ്യവസായി സംഘടനകളും സമരത്തില്‍ ചേര്‍ന്നു. തമിഴ്‌നാടുവഴി കടന്നുപോകുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
ചെന്നൈ സെന്‍ട്രല്‍, പെരമ്പൂര്‍, എഗ്മോര്‍, ആവടി, താംബരം, മധുര, തൃശിനാപ്പള്ളി, കോയമ്പത്തൂര്‍, പൊള്ളാച്ചി, മേട്ടുപ്പാളയം, കടലൂര്‍, കാട്പാടി, തഞ്ചാവൂര്‍, ശ്രീരംഗം, പുതുക്കോട്ടൈ, തിരുനെല്‍വേലി തുടങ്ങി സംസ്ഥാനത്തെ 200ഓളം സ്‌റ്റേഷനുകളില്‍ ട്രയിന്‍ തടഞ്ഞിട്ടു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും സമരം നടന്നു. ലക്ഷക്കണക്കിന് സമരക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ചെന്നൈയില്‍ 5000 പേര്‍ അറസ്റ്റിലായി. മധുര, കടലൂര്‍ എന്നിവിടങ്ങളില്‍ ചെറിയ തോതില്‍ ലാത്തിച്ചാര്‍ജുണ്ടായി.
പ്രമുഖ നേതാക്കളെല്ലാം അറസ്റ്റ് വരിച്ചു. ഡി.എം.കെ ട്രഷററും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന്‍, ആറ് എം.എല്‍.എമാരോടൊപ്പം ചെന്നൈ പെരമ്പൂര്‍ സ്‌റ്റേഷനില്‍ സമരത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ്‌ചെയ്്ത് നീക്കി. മുതിര്‍ന്ന ഡി.എം.കെ നേതാക്കളായ കെ.എന്‍. നെഹ്‌റു ശ്രീരംഗത്തും ദുരൈമുരുകന്‍ കാട്പാടിയിലും സമരത്തിന് നേതൃത്വം നല്‍കി.
മുസ്ലിം ലീഗ് എം.എല്‍.എ ടി.പി.എം. മൊയ്തീന്‍ ഖാന്‍ തിരുനെല്‍വേലിയില്‍ അറസ്റ്റ് വരിച്ചു. വിടുതലൈ ചിറുതൈകള്‍ കക്ഷി അധ്യക്ഷന്‍ തിരുമാളവന്‍, ഡി.എം.ഡി.കെ ജനറല്‍ സെക്രട്ടറി വൈകോ, സി.പി.ഐ സംസ്ഥാന സെക്രട്ടറി മുത്തരശന്‍ തുടങ്ങിയവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തഞ്ചാവൂരില്‍ കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ പാളത്തില്‍ നെല്‍കതിര് നട്ടും കഞ്ഞിവെച്ചും സമരത്തിന്റെ ഭാഗമായി.
കാവേരി ജലതര്‍ക്കത്തത്തെുടര്‍ന്ന് രൂപവത്കരിച്ച ഉന്നതതല വിദഗ്ധ സമിതി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര ജലകമീഷന്‍ ചെയര്‍മാന്‍ ജി.എസ്. ഝാ അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാവേരിയില്‍നിന്നുള്ള ജലവിതരണവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ ചൊവ്വാഴ്ച മുതല്‍ വാദം തുടരും. സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപവത്കരിച്ച സമിതി കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കാവേരി ജലം സംഭരിക്കുന്ന അണക്കെട്ടുകളും സമീപ കാര്‍ഷിക മേഖലകളും സന്ദര്‍ശിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും ജലലഭ്യതയും പഠനവിധേയമാക്കി. കാവേരി ജലം സംഭരിക്കുന്ന കര്‍ണാടകയിലെ കൃഷ്ണരാജ സാഗര്‍, കബനി അണക്കെട്ടുകളും തമിഴ്‌നാട്ടിലെ മേട്ടൂര്‍ ഭവാനി സാഗര്‍ അണയും സന്ദര്‍ശിച്ചിരുന്നു.

തമിഴ്‌നാട്ടിലെ കാര്‍ഷിക മേഖലകളായ തഞ്ചാവൂര്‍, നാഗപട്ടണം, തിരുവാരൂര്‍, തിരുച്ചിറപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരില്‍നിന്ന് തെളിവെടുത്തിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും പൊതുമരാമത്ത് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി. കാവേരി െ്രെടബ്യൂണലിന്റെ അന്തിമ വിധിയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് കമീഷന്‍ വക്താവ് പറഞ്ഞു. െ്രെടബ്യൂണലിന്റെ വിധി അനുസരിച്ച് കര്‍ണാടകക്ക് 270, തമിഴ്‌നാടിന് 419, കേരളത്തിന് 30, പുതുച്ചേരിക്ക് ഏഴ് ടി.എം.സി ജലമാണ് ലഭിക്കേണ്ടത്. എന്നാല്‍, െ്രെടബ്യൂണല്‍ വിധിപ്രകാരം കാവേരി വാട്ടര്‍ മാനേജ്‌മെന്റിനും കാവേരി ജലനിയന്ത്രണ അതോറിറ്റിക്കും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ രൂപംനല്‍കിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (42 minutes ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (2 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (2 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (3 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (3 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (3 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (3 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (3 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (3 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (3 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (3 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (4 hours ago)

Malayali Vartha Recommends