വിമാനത്താവളത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മുംബൈയില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകും

വരും ദിവസങ്ങളില്‍ മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വൈകും. അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വൈകുന്നത്.
അടുത്തമാസം അവസാനം വരെ അറ്റകുറ്റപണികള്‍ നീളുമെന്നാണ് വിവരങ്ങള്‍. രാജ്യത്തെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളമാണ് മുംബൈയിലേത്. അറ്റകുറ്റപ്പണികള്‍ക്കായി ദിവസവും അഞ്ചു മണിക്കൂറിലേറെ വിമാനത്താവളം അടച്ചിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു മുന്‍പ് 2010 നവംബറിലാണ് വിമാനത്താവളത്തില്‍ അറ്റകുറ്റപണികള്‍ നടന്നത്.
https://www.facebook.com/Malayalivartha



























