ലോധ സമിതി റിപ്പോര്‍ട്ട്: പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി

ലോധ കമീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന വിധിക്കെതിരെ ബി.സി.സി.ഐ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ലോധ സമിതിയുടെ ശുപാര്‍ശകള്‍ അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിസിസിെഎ കോടതിയെ സമീപിച്ചത്. പുന:പരിശോധന ഹര്‍ജി തള്ളിയതോടെ ലോധ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ബി.സി.സി.ഐ നിര്‍ബന്ധിതമാകും.
https://www.facebook.com/Malayalivartha



























