ജയലളിതയുടെ ആരോഗ്യത്തിനായി ശബരിമലയില്‍ ഇന്ന് പ്രത്യേക പൂജ

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസൗഖ്യത്തിനായി പ്രാര്‍ത്ഥനയിലാണ് തമിഴ് സമൂഹം മുഴുവനും. കേരളത്തിലെ ക്ഷേത്രങ്ങളിലും ജയലളിതയ്ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കുന്നുണ്ട്. ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും മാളികപ്പുറം ദേവിക്ഷേത്രത്തിലും ബുധനാഴ്ച പ്രത്യേക പൂജകള്‍ നടക്കും. രാവിലെ അയ്യപ്പ സന്നിധിയില്‍ ഗണപതി ഹോമവും, മൃത്യൂഞ്ജയാര്‍ച്ചനയും വൈകിട്ട് പുഷ്പാഭിഷേകവും മാളികപ്പുറത്ത് ഭഗവതി സേവയും അര്‍ച്ചനയും നടത്തും.
അതേസമയം, ജയലളിതയുടെ ആരോഗ്യ നിലയെക്കുറച്ച് ഇപ്പോളും ദുരൂഹത തുടരുകയാണ്. കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രി അധികൃതര്‍ ഔദ്യോഗിക കുറിപ്പുകള്‍ പുറത്ത് വിട്ടിട്ടില്ല. സെപ്റ്റംബര്‍ 22നാണ് ജയയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജലീകരണവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയ്ക്ക് ശ്വാസകോശസംബന്ധമായ പ്രശ്‌നമുണ്ടെന്നും ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha



























