കോളേജ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ തീകൊളുത്തി ജീവനൊടുക്കി

ഹൈദരാബാദില്‍ കോളേജ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി. അമ്മയ്ക്കു ഫോണ്‍ ചെയ്തതിനു പിന്നാലെയാണ് ഈ കടുംകൈ ചെയ്തത്. ഹൈദരാബാദ് ശ്രീ ചൈതന്യാ കോളജിലെ വിദ്യാര്‍ഥിനി സാത്വികയാണ് ജീവനൊടുക്കിയത്. ജീവനൊടുക്കുന്നതിനു മിനിറ്റുകള്‍ക്കു മുമ്പ് തന്നെ ഹോസ്റ്റലില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി അമ്മയ്ക്കു ഫോണ്‍ ചെയ്തിരുന്നു. പിന്നാലെ തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു.
മുറിയില്‍നിന്ന് തീയും പുകയും ഉയരുന്നതു ശ്രദ്ധയില്‍പെട്ട മറ്റു വിദ്യാര്‍ഥികളാണ് ഇതു സംബന്ധിച്ച് ഹോസ്റ്റല്‍ അധികൃതര്‍ക്കു വിവരം നല്‍കിയത്. പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല. പെട്രോള്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടി തീകൊളുത്തിയത്.
https://www.facebook.com/Malayalivartha



























