പനീര്‍ശെല്‍വത്തിന്റെ അധ്യക്ഷതയില്‍ തമിഴ്‌നാട് മന്ത്രിസഭാ യോഗം

മുഖ്യമന്ത്രി ജയലളിതയുടെ അസാന്നിധ്യത്തില്‍ തമിഴ്‌നാട് മന്ത്രിസഭ യോഗം ചേര്‍ന്നു. മന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ജയലളിത ആശുപത്രിവാസം തുടരുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവാണ് മുഖ്യമന്ത്രിയുടെ വകുപ്പുകളും ചുമതലയും പനീര്‍ശെല്‍വത്തിന് കൈമാറിയത്.
മുഖ്യമന്ത്രിയുടെ അസാന്നിധ്യം ഭരണതലത്തില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുവെന്ന് പ്രതിപക്ഷം ഗവര്‍ണറെ കണ്ട് പരാതി നല്‍കിയിരുന്നു. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച വീഡിയോ ദൃശ്യമോ ചിത്രങ്ങളോ പുറത്തുവിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സെപ്തംബര്‍ 22ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് ഒരു വിവരവും പുറത്തുവരുന്നില്ല. ഒരാഴ്ചയായി ആശുപത്രി അധികൃതരോ എ.ഐ.എ.ഡി.എം.കെ വക്താക്കളോ ആരോഗ്യനിലയെ കുറിച്ച് ഒരു റിപ്പോര്‍ട്ടും പുറത്തുവിടുന്നില്ല.
https://www.facebook.com/Malayalivartha



























