മുംബൈയില്‍ സിനിമാ ചിത്രീകരണത്തിന് ഡ്രോണ്‍ പറത്തിയ മൂന്നു പേര്‍ പിടിയില്‍

മുംബൈ ചാര്‍കോപ് പ്രദേശത്ത് സിനിമാ ചിത്രീകരണത്തിന്റെ പരിശീലനത്തിനായി ഡ്രോണ്‍ പറത്തിയ മൂന്നു പേര്‍ പിടിയില്‍. രാഹുല്‍ രാജ്കുമാര്‍ ജെയ്‌സ്വാള്‍ (24), റാണ സുബാഷ് സിംഗ് (25), വിദിചന്ദ് ജെയ്‌സ്വാള്‍ (45) എന്നിവരാണ് െ്രെകംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇവരെ ചാര്‍കോപ് പോലീസിനു കൈമാറി.
എന്നാല്‍ , ഛത്രപതി ശിവജി അന്താരാഷ്ര്ട വിമാനത്താവളത്തില്‍ റണ്‍വേയ്ക്കു സമീപം ഡ്രോണ്‍ കണ്ട സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ക്ക് പങ്കില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. രാഹുലും റാണയുമാണ് ഡ്രോണ്‍ കാമറ പറത്തിയതെന്നും വിദിചന്ദ് ഡ്രോണ്‍ കാമറ വാടകക്ക് നല്‍കുന്നയാളാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഛത്രപതി ശിവജി അന്താരാഷ്ര്ട വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതായി ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നല്കിയിരിക്കുന്നത്. ഡ്രോണ്‍, റിമോട്ട് ഉപയോഗിച്ചു പറപ്പിക്കുന്ന ചെറു വിമാനങ്ങള്‍, പാരാ ഗ്ലൈഡേഴ്‌സ്, ബലൂണ്‍ എന്നിവ ആകാശത്ത് പറപ്പിക്കുന്നത് മുംബൈ നഗരത്തില്‍ നിരോധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























