മന്ത്രിയുടെ മകളുടെ എല്‍.സി.ഡി വിവാഹ ക്ഷണക്കത്ത്, നോട്ടമിട്ട് എന്‍ഫോഴ്‌സ്‌മെന്റ്

കോഴക്കേസ് പ്രതിയായ മുന്‍ മന്ത്രിയുടെ മകളുടെ വിവാഹ ക്ഷണക്കത്ത് എല്‍.സി.ഡി വൈറലാകുന്നു. കര്‍ണ്ണാടക മുന്‍ മന്ത്രിയുടെ മകളുടെ വിവാഹ ക്ഷണകത്താണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. പെട്ടിയുടെ രൂപത്തിലാണ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. പെട്ടി തുറക്കുമ്പോള്‍ വിവാഹത്തിനു വേണ്ടി പ്രത്യേകം റെക്കോര്‍ഡ് ചെയ്തിട്ടുള്ള ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സ്‌ക്രീനില്‍ തെളിയും. ഒരു അടിപൊളി ഗാനത്തോടൊപ്പം എത്തുന്ന ഈ വീഡിയോയില്‍ പെണ്ണും ചെറുക്കനും ഉള്‍പ്പെടെയുള്ള കുടുംബക്കാരെല്ലാമാണ് അഭിനേതാക്കള്‍.
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്നത് വിവാഹചടങ്ങുകള്‍ മോടിയാക്കാനാണ് എന്നിരിക്കേയാണ് വിവാഹക്ഷണക്കത്തിനു വേണ്ടി ഒരു മുന്‍ മന്ത്രി കോടികള്‍ പൊടിച്ചിരിക്കുന്നത്. കര്‍ണ്ണാടകയിലെ മുന്‍ മന്ത്രി ഗലി ജനാര്‍ദ്ധന്‍ റെഡ്ഡിയാണ് തന്റെ മകളുടെ വിവാഹക്ഷണക്കത്തിനായി കോടികള്‍ ചെലവാക്കിയിരിക്കുന്നത്. നവംബറിലാണ് ഇദ്ദേഹത്തിന്റെ മകള്‍ ബ്രാഹ്മണിയുടെ വിവാഹം.
അനധികൃത ഖനനത്തിലൂടെ കോടികള്‍ സമ്പാദിച്ച കുറ്റത്തിന് മൂന്ന് വര്‍ഷത്തോളം തടവില്‍ കഴിയേണ്ടി വന്ന ഗലി ഇക്കഴിഞ്ഞ ജനുവരിയിലാണ് പുറത്തിറങ്ങിയത്.
https://www.facebook.com/Malayalivartha



























