കശ്മീരില്‍ 12 സര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കി

കശ്മീരില്‍ 12 സര്‍ക്കാര്‍ ജീവനക്കാരെ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് സര്‍ക്കാര്‍ പുറത്താക്കി. വിദ്യാഭ്യാസം, റവന്യൂ, ആരോഗ്യം, എന്‍ജിനിയറിങ്, ഭക്ഷ്യ പൊതുവിതരണം എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരാണ് പുറത്താക്കപ്പെട്ടവര്‍.
കശ്മീര്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് രജിസ്ട്രാര്‍ അടക്കമുള്ളവര്‍ പുറത്താക്കപ്പെട്ടവരില്‍ ലിസ്റ്റില്‍ പെടുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പലരെയും അറസ്റ്റുചെയ്യാന്‍ പോലീസ് ശ്രമിച്ചുവെങ്കിലും നടന്നില്ല.ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. 91 പേര്‍ മരിക്കുകയും 12000 ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























