Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

തലൈവിയുടെ ചികിത്സ അപ്പോളോയ്ക്ക് തലവേദനയാകുന്നു!

21 OCTOBER 2016 10:22 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസം രാജ്യത്തെ പ്രമുഖ ആശുപത്രികളിലൊന്നായ അപ്പോളോ ആശുപത്രിയുടെ താളംതെറ്റിച്ചു. ജയക്കുവേണ്ടി ഒരുക്കിയ കനത്ത സുരക്ഷാ സന്നാഹത്തത്തെുടര്‍ന്ന് രോഗികള്‍ കൊഴിഞ്ഞുപോകുന്നത് തടയാന്‍ ആശുപത്രി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയാണിപ്പോള്‍. 

ജയലളിതയെ പ്രവേശിപ്പിച്ച സെപ്റ്റംബര്‍ 22 മുതലാണ് സുരക്ഷ ശക്തമാക്കിയത്. പ്രധാന പാതയായ ഗ്രീംസ്‌റോഡില്‍നിന്ന് ആശുപത്രിയിലേക്ക് എത്തേണ്ട കാല്‍ കി.മീറ്റര്‍ റോഡില്‍ സ്വകാര്യവാഹനങ്ങള്‍ കടത്തിവിട്ടിരുന്നില്ല. രോഗികളെ സ്‌ട്രെച്ചറിലും മറ്റുമാണ് എത്തിച്ചിരുന്നത്. ആശുപത്രിയുടെ ആംബുലന്‍സിനും മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും മാത്രമായിരുന്നു ഇളവ്. മറ്റ് ആംബുലന്‍സുകള്‍ വരെ പൊലീസ് തടഞ്ഞു. രോഗികളെയും സഹായികളെയും കര്‍ശന പരിശോധനക്കുശേഷമാണ് കടത്തിവിട്ടത്. ജീവനക്കാര്‍ക്ക് പൊലീസ് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി. 

ആശുപത്രിക്കുമുന്നിലും പരിസരത്തും നിരവധി പൊലീസുകാരെയാണ് വിന്യസിച്ചത്. ജയലളിത ചികിത്സയില്‍ കഴിയുന്ന രണ്ടാമത്തെ നില പൂര്‍ണമായും അടച്ച നിലയിലാണ്. ശശികലക്കും അവരുടെ കുടുംബാംഗം ശിവകുമാറിനും മാത്രമേ ഇവിടേക്ക് പ്രവേശമുള്ളൂ. മന്ത്രിമാരും ഐ.പി.എസ് ഓഫിസര്‍മാരും ആശുപത്രിയിലുണ്ട്. ഇതുകൂടാതെ, ആശുപത്രിക്കുപുറത്ത് നൂറുകണക്കിന് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരാണ് തമ്പടിച്ചത്. 

അത്യാസന്ന നിലയില്‍ ചികിത്സ തേടിയത്തെുന്നവര്‍ക്കുവരെ ബാരിക്കേഡുകള്‍ അടക്കമുള്ള സന്നാഹങ്ങള്‍ ദുരിതംവിതച്ചതോടെയാണ് ആശുപത്രിയില്‍ കഴിയുന്ന രോഗികളുള്‍പ്പെടെ ഒഴിഞ്ഞുപോകാന്‍ തുടങ്ങിയത്. ഇതേതുടര്‍ന്നാണ് തങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതായും നൂതന ചികിത്സ നല്‍കുന്നതായും കാണിച്ച് പത്രങ്ങളിലും മറ്റും പരസ്യം നല്‍കുന്നത്. 

ആശുപത്രി പ്രവര്‍ത്തനം താളം തെറ്റുന്നത് തിരിച്ചറിഞ്ഞതോടെ സുരക്ഷാസംവിധാനങ്ങള്‍ കുറച്ചിട്ടുണ്ട്. ആശുപത്രിയില്‍ രോഗികള്‍ കുറഞ്ഞതോടെ സമീപ ഹോട്ടലുകളും ലോഡ്ജുകളും പ്രതിസന്ധിയിലായി. 

ജയലളിതയുടെ ആരോഗ്യസ്ഥിതി റിപ്പോര്‍ട്ട് ചെയ്യാന്‍ ആശുപത്രിക്ക് മുന്നില്‍ രാപ്പകല്‍ തമ്പടിച്ചിരുന്ന മാധ്യമപ്രവര്‍ത്തകരും മടങ്ങിത്തുടങ്ങി. ദേശീയ-പ്രാദേശിക മാധ്യമങ്ങള്‍ പ്രത്യേക റിപ്പോര്‍ട്ടര്‍മാരെയും കാമറാമാന്മാരെയും നിയോഗിച്ചിരുന്നു. വിദേശ മാധ്യമപ്രതിനിധികളും ദിവസങ്ങളോളം ആശുപത്രിക്ക് മുന്നില്‍ തമ്പടിച്ചു. 

കേരളത്തില്‍നിന്നുള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് നിരവധി മാധ്യമപ്രവര്‍ത്തകരാണ് എത്തിയത്. ഒരാഴ്ചയായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിടാതിരുന്നതോടെ വാര്‍ത്തകള്‍ കുറഞ്ഞിട്ടുണ്ട്. ജയലളിതയുടെ ആശുപത്രിവാസം അനിശ്ചിതമായി നീളുമെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൂന്നുനേരം ഭക്ഷണം നല്‍കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (10 minutes ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (21 minutes ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (27 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (34 minutes ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (36 minutes ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (3 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (3 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (4 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (4 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (4 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (4 hours ago)

Malayali Vartha Recommends