രാഷ്ട്രപതിമാരുടെ ശമ്പളം വര്‍ധിപ്പിച്ചു, രാഷ്ട്രപതിയ്ക്ക് അഞ്ച് ലക്ഷം, ഉപരാഷ്ട്രപതിക്ക് മൂന്നര ലക്ഷം

രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും ശമ്പളം കുത്തനെ കൂട്ടി. രാഷ്ട്രപതിയുടെ ശമ്പളം ഒന്നര ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായും ഉപരാഷ്ട്രപതിയുടെത് 1.10 ലക്ഷത്തില്‍ നിന്ന് മൂന്നര ലക്ഷമായുമാണ് ഉയര്‍ത്തിയത്. നിലവിലെ ശമ്പളത്തിന്റെ മൂന്നിരട്ടിയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.
വിരമിക്കുമ്പോള്‍ രാഷ്ട്രപതിക്ക് ഒന്നര ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കും. രാഷ്ട്രപതിയുടെ ഭാര്യക്ക് 30,000 രൂപ പ്രതിമാസ ശമ്പളമുള്ള സെക്രട്ടേറിയല്‍ അസിസ്റ്റന്‍സ് ജോലിയും ലഭിക്കും.
ഏഴാം ശമ്പള കമ്മീഷന്‍ നിലവില്‍ വന്നതോടെ ക്യാബിനറ്റ് സെക്രട്ടറിക്ക് രാഷ്ട്രപതിയുടേതിനേക്കാള്‍ കൂടിയ ശമ്പളം വന്നതോടെയാണ് രാഷ്ട്രപതിയുടെ ശമ്പളം ഉയര്‍ത്താന്‍ തീരുമാനിച്ചത്.
ഇതിന് മുമ്പ് 2008ലാണ് രാഷ്ട്രപതിയുടെ ശമ്പളം ഉയര്‍ത്തിയത്. അന്ന് 50,000 രൂപയില്‍ നിന്നും ഒന്നര ലക്ഷമാക്കുകയായിരുന്നു. അന്നും മൂന്നിരട്ടി തന്നെയാണ് വര്‍ധിപ്പിച്ചത്.
https://www.facebook.com/Malayalivartha



























