ബലാത്സംഗം ചെയ്യുന്നവരെ തൂക്കിക്കൊല്ലണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവമായി ബന്ധപ്പെട്ട വിഷയത്തില്‍ ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്നും സുഷമ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ബി.ജെ.പിയിലെ വനിതാ അംഗങ്ങള്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തുമെന്നും അവര്‍ പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ് അംഗം ഗിരിജാ വ്യാസ്, സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ ചെറുക്കുന്നതിനുള്ള ശക്തമായ നിയമങ്ങള്‍ അടങ്ങിയ ബില്‍ പാസാക്കണമെന്നും, ഇരകള്‍ക്ക് വേഗം നീതി ലഭിക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കണെന്നും ആവശ്യപ്പെട്ടു. ഒരു സ്ത്രീ കൊല്ലപ്പെട്ടാല്‍ അത് അവിടെ തീരുന്നു. എന്നാല്‍ ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ അവള് വീണ്ടും വീണ്ടും മരിച്ചുകൊണ്ടിരിക്കുകയാണ്.