പതിമൂന്നുകാരി ബലാല്‍സംഗത്തിനിരയായി പ്രസവിച്ച കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി; മാനം രക്ഷിക്കാനാണെന്ന് കുടുംബാംഗങ്ങള്‍

പതിമൂന്നുകാരി പ്രസവിച്ച കുഞ്ഞിനെ വീട്ടുകാര്‍ ജീവനോടെ കുഴിച്ചുമൂടി. മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലെ ഖാന്ത്‌ലാഗ് ഗ്രാമത്തിലായിരുന്നു സംഭവം. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെയാണ് ജീവനോടെ കുഴിച്ചുമൂടിയത്.
ഡിസംബര്‍ 31നാണ് പെണ്‍കുട്ടി പ്രസവിച്ചത്. പ്രസവം നടന്നത് രാത്രിയിലായിരുന്നതിനാല്‍ വീട്ടുകാര്‍ മാത്രമെ വിവരം അറിഞ്ഞിരുന്നുള്ളൂ. കുടുംബത്തിന്റെ നാണക്കേട് മറയ്ക്കാന്‍, സമീപവാസികള്‍ അറിയുന്നതിന് മുമ്പ് രാത്രി തന്നെ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. അജ്ഞാത സന്ദേശം ലഭിച്ചെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്. മൃതദേഹം പുറത്തെടുത്ത പോലിസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. വീട്ടുകാരെ പ്രതിചേര്‍ത്ത് കേസെടുക്കുമെന്നാണ് വിവരം. കുടുംബത്തെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലിസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























