ഭാര്യയ്‌ക്കൊപ്പം കാറില്‍ കറങ്ങിയ കാമുകനെ കൊലപ്പെടുത്തിയത് ഭര്‍ത്താവെന്ന് പോലീസ്

ഭാര്യയുടെ കാമുകനെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ബാംഗ്‌ളൂൂരിലാണ് സംഭവം. ഭാര്യ ശ്രുതി ഗൌഡയുടെ പ്രണയം മൂലം കുടുംബ ജീവിതം താളം തെറ്റിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് രാജേഷ് കടുംകൈ ചെയ്തത്. കാമുകന്‍ അമിത് കേശവമൂര്‍ത്തി ഭാര്യക്കൊപ്പം കാറിലിരിക്കുന്നത് കണ്ട് പ്രകോപിതനായ രാജേഷ് വെടിവയ്ക്കുകയായിരുന്നു.
ഇതിന് പിന്നാലെ ശ്രുതി ഗൌഡ തൂങ്ങിമരിക്കുകയും ചെയ്തു. അമിതിനെ കൊല ചെയ്തത് താനാണെന്ന് അവകാശപ്പെട്ട് സംഭവത്തിന് പിന്നാലെ രാജേഷും ഭര്‍തൃപിതാവ് ഗോപാലകൃഷ്ണയും രംഗത്ത് വന്നത് പോലീസിനെ കുഴക്കിയിരുന്നു. എന്നാല്‍ രാജേഷിന്റെ കയ്യില്‍ വെടിമരുന്നിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് വെടിവച്ചത് ഇയാള്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശ്രുതി ഗൌഡ പഞ്ചായത്താഫീസില്‍ പോകുന്നുവെന്ന് കളവ് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഇതിന് ശേഷം കാറില്‍ കാമുകനൊപ്പം കറങ്ങുകയായിരുന്നു.
ഭര്‍ത്താവ് കാറില്‍ ഘടിപ്പിച്ച ജി പി എസ് സംവിധാനമാണ് ശ്രുതിയുടെ കള്ളം പൊളിയാന്‍ കാരണമായത്. ശ്രുതിയുടെ കാര്‍ മദനയകനഹള്ളിയിലേക്ക് തിരിയുന്നതായി ജി പി എസ് വഴി മനസിലാക്കാനായതോടെ രാജേഷ് കാറിനെ തന്റെ ഇന്നോവയില്‍ പിന്‍തുടര്‍ന്നു. രാജഷിന്റെ പിതാവും ഒപ്പമുണ്ടായിരുന്നു. ജി പി എസ് സംവിധാനം വഴി ശ്രുതിയുടെ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം കണ്ടെത്തി. ശ്രുതിയും കാമുകനുമായി സ്വകാര്യ നിമിഷങ്ങള്‍ പങ്കിടുന്നത് കണ്ട രാജേഷ് വെടിയുതിര്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























