എന്നു മാറും ഇത്തരം വിശ്വാസങ്ങള്‍? രണ്ടു വയസ്സുകാരിയുടെ ദേഹത്ത് വയറിളക്കം ശമിപ്പിക്കാനായി ഇരുമ്പ് കമ്പി പഴുപ്പിച്ചു മുറിവുണ്ടാക്കി; പെണ്‍കുട്ടി മരിച്ചു

അന്ധ വിശ്വാസത്തെ തുടര്‍ന്നുള്ള ചികിത്സയില്‍ രാജസ്ഥാനിലെ രണ്ടു വയസ്സുള്ള പെണ്‍കുട്ടി മരിച്ചു. വയറിളക്കം ചികില്‍സിച്ചു ഭേദമാക്കാം എന്ന് കരുതി ഇരുമ്പ് കമ്പി പഴുപ്പിച്ചു ശരീരത്തില്‍ വച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. രാജസ്ഥാനിലെ ഭില്‍വാരാ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. തീയില്‍ വാട്ടിയെടുത്തു രോഗം ശമിപ്പിക്കാം എന്ന വിശ്വാസം വേരുറച്ച ഗ്രാമങ്ങളാണ് ഭില്‍വാരയും സമീപപ്രദേശങ്ങളും.
പ്രശ്‌നങ്ങളുള്ള രക്തധമനികള്‍ തുറക്കാന്‍ ഇരുമ്പ് കമ്പി ഉപയോഗിച്ചു മുറിവുണ്ടാക്കുന്നത് സഹായിക്കും എന്നാണ് ഇവരുടെ വിശ്വാസം. രാഖാ അല്ലെങ്കില്‍ ദാഗ്‌ന എന്നാണ് ഈ ചികിത്സാ രീതിയുടെ പേര്. എല്ലാ മാസവും തങ്ങള്‍ക്ക് ഇത്തരത്തിലുള്ള രണ്ടോ മൂന്നോ കേസുകള്‍ പതിവാണ് എന്ന് അജ്മീര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ശിശുരോഗവിദഗ്ധനായ ഡോ: പി അഗവാള്‍ പറയുന്നു.
പരമ്പരാഗത വിശ്വാസങ്ങള്‍ക്ക് ഇവര്‍ നല്‍കുന്ന അന്ധമായ പ്രാധാന്യമാണ് ഈ അപകടങ്ങള്‍ക്ക് കാരണം. ബോധവല്‍ക്കരണം പ്രയോജനം ചെയ്തിട്ടില്ല എന്ന് വേണം കരുതാന്‍ എന്ന് പുതിയ സംഭവം തെളിയിക്കുന്നു.
ജനുവരി പത്തിന് പെണ്‍ക്കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്‌ബോള്‍ അടിവയറ്റില്‍ പൊള്ളലിന്റെ പാടുകള്‍ ഉണ്ടായിരുന്നു എന്ന് ഡോക്ടര്‍ പറയുന്നു. പ്രാദേശിക മുറി വൈദ്യന്‍മാരാരോ കുട്ടിയെ പൊള്ളല്‍ ഏല്‍പ്പിച്ചു ചികിത്സിക്കാന്‍ ശ്രമിച്ചു എന്ന് തങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. മാതാപിതാക്കന്മാര്‍ക്കെതിരെ പോലീസ് കേസ് എടുത്തു.
https://www.facebook.com/Malayalivartha


























