അഖിലേഷ് യാദവിന് ചിഹ്നം സൈക്കിള്‍, മുലായം സിങിന് പുതിയ ചിഹ്നം

സമാജ്വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നം അഖിലേഷ് യാദവിന്.സമാജ്വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അഖിലേഷ് ആണെന്ന വാദവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കമ്മീഷന്‍ പുറത്തിറക്കി. മുലായം സിങിന് പുതിയ ചിഹ്നം തിരഞ്ഞെടുക്കാമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. എന്നാല്‍ മുലായം ഉത്തരവിനെതിരെ കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം ഈമാസം 17 ന് പുറത്തിറങ്ങും.
അതിനാലാണ് ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കവിഷയം എത്രയും വേഗം തീര്‍പ്പാക്കാന്‍ കമ്മീഷന്‍ ശ്രമിച്ചത്. കഴിഞ്ഞയാഴ്ചയാണ് അഖിലേഷും മുലായവും സൈക്കിള്‍ ചിഹ്നത്തിനായി അവകാശമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.അവകാശം തെളിയിക്കുന്നതിനുള്ള രേഖകളും ഇരുപക്ഷവും സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഇരുവിഭാഗത്തിന്റയും വാദം കമ്മീഷന്‍ കേട്ടിരുന്നു.
ചിഹ്നം വേണമെന്ന മുലായത്തിന്റെ വാദം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. മുലായത്തിന് പുതിയ ചിഹ്നം അനുവദിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. ചിഹ്നത്തിനായുള്ള അവകാശവാദം ഉന്നയിച്ച് അഖിലേഷും മുലായവും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. 90 ശതമാനം എംഎല്‍എമാരുടേയും പ്രതിനിധികളുടേയും പിന്തുണയുണ്ടെന്നായിരുന്നു അഖിലേഷ് വിഭാഗത്തിന്റെ വാദം. എന്നാല്‍ അഖിലേഷിനെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്ത സമ്മേളനത്തിന് സാധുതയില്ലെന്ന് മുലായവും വാദിച്ചിരുന്നു.
https://www.facebook.com/Malayalivartha


























