Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ഒളിച്ചിരിക്കുന്ന എം.എല്‍.എമാര്‍ക്ക് സുഖവാസം

09 FEBRUARY 2017 04:16 PM IST
മലയാളി വാര്‍ത്ത

തമിഴകത്ത് ഓരോ ദിവസവും പുതിയ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഏതു വഴിയിലൂടെയും രാഷ്ട്രീയ പിന്തുണ ഉറപ്പുവരുത്താനുള്ള മത്സരത്തിലാണ് വി.കെ. ശശികലയും ഒ. പനീര്‍ ശെല്‍വവും. തനിക്കൊപ്പമുള്ള 131എം.എല്‍.എ മാരെ എന്തു വിലകൊടുത്തും കൂടെ നിര്‍ത്താനുള്ള പതിനെട്ട് അടവും പയറ്റുകയാണ് ശശികല. ഭരണപക്ഷ എം.എല്‍.എമാര്‍ രണ്ടു പക്ഷത്തായി വേര്‍തിരിഞ്ഞപ്പോള്‍ പനീര്‍ ശെല്‍വത്തിനൊപ്പം മൂന്ന് എം.എല്‍. എമാര്‍ ഉള്ളുവെങ്കിലും വരും ദിവസങ്ങളില്‍ തനിക്ക് അണി ചേരാന്‍ കൂടുതല്‍ പേര് വരുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ ഒപ്പമുള്ളവര്‍ വിട്ടുപോകാതിരിക്കാന്‍ വലിയ വില കൊടുത്ത തന്നെ അവരെ സംരക്ഷിക്കുകയാണ് ശശികല. 

ചെന്നൈ നഗരത്തിലെ വിവിധ ആഡംബര ഹോട്ടലുകളിലും റിസോട്ടുകളിലുമായി സുഖവാസത്തില്‍ ഒളിച്ച് താമസിപ്പിച്ചിരിക്കുകയാണ് അവരെ. ചെന്നൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ മഹാബലിപുരത്തെ ഒരു ആഡംബര ഹോട്ടലില്‍ ഒരു വിഭാഗം എം.എല്‍.എമാര്‍ താമസിക്കുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. കടല്‍ ത്തീരത്തും മസാജ് പാര്‍ലറുകളിലും വാട്ടര്‍ സ്‌കീയിംഗ് കേന്ദ്രങ്ങളിലുമായി പല എം.എല്‍.എമാരും ആഘോഷിക്കുകയാണ്.

പനീര്‍ ശെല്‍വത്തിന്റെ പ്രലോഭനങ്ങള്‍ തടയാനായി ഇവരുടെ മൊബൈല്‍ ഫോണുകളല്‍ പിടിച്ചു വയ്ക്കുകയും ടെലഫോണ്‍ ഇന്റര്‍ നെറ്റ് സൗകര്യങ്ങള്‍ നിഷേധിക്കുകയും ചെയ്തു. കാലുമാറിയേക്കുമെന്ന് സംശയമുള്ള ചില എം.എല്‍എ.മാരെ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേയ്ക്ക് മാറ്റിയതായും സൂചനയുണ്ട്. 

എന്നാല്‍ എം.എല്‍.എ മാരില്‍ ഒരാളായ എസ്.പി. ഷണ്മുഖാനന്ദന്‍ ആഡംബര ഹോട്ടലിലെ സുഖസൗകര്യങ്ങളില്‍ നിന്ന് കൂടെയുണ്ടായിരുന്നവരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട് പനീര്‍ശെല്‍വത്തിന്റെ അടുക്കല്‍ എത്തിയതായാണ് സൂചന. ശശികലക്ക് ഒപ്പമുള്ള നിരവധി എം.എല്‍.എമാര്‍ തങ്ങളുടെ പക്ഷത്തേയ്ക്ക് വരാന്‍ തയ്യാറാണെന്നും പിന്തുണ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പനീര്‍ ശെല്‍വവും വി. മൈത്രേയനും വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പേരെ തങ്ങളുടെ ഭാഗത്തേയ്ക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശശികല തന്റെ കൂട്ടാളികളെ സന്തോഷിപ്പിച്ചുകൂടെ ചേര്‍ത്തിരിക്കുകയാണ്. 



ജയലളിതയുടെ വലംകൈയായിരുന്ന ശശികലയ്ക്കയ്ക്ക് മുഖ്യമന്ത്രി സ്ഥാനം കൈമാറുന്നതിനായി കഴിഞ്ഞ ആഴ്ച പനീര്‍ശെല്‍വം രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി വരാനിരിക്കെ ശശികലയുടെ സ്ഥാനാരോഹണം ഗവര്‍ണ്ണര്‍ തടഞ്ഞതോടെയാണ് കാര്യങ്ങള്‍ക്ക്താമസം ഉണ്ടായത്.



ചൊവ്വാഴ്ച രാത്രി ജയലളിതയുടെ സമാധി മണ്ഡപത്തിലെത്തി ഏറെനേരം ധ്യാനത്തിലിരുന്ന ശേഷം താന്‍ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് പനീര്‍ ശെല്‍വം പ്രഖ്യാപിച്ചു. ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ശശികലയെ സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്തു. പനീര്‍ശെല്‍വം വഞ്ചകനാണെന്നും അദ്ദേഹത്തിന്റെ നിയമസഭയിലെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമായിരുന്നെന്നും ശശികല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (3 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (3 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (4 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (4 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (4 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (4 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (4 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (4 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (6 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (6 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (7 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (7 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (7 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (7 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (7 hours ago)

Malayali Vartha Recommends