ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. പടിഞ്ഞാറന്‍ യുപിയിലെ 73 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. 2013ല്‍ സാമുദായിക കലാപം അരങ്ങേറിയ മുസാഫര്‍നഗര്‍, ഷംലി ഉള്‍പ്പെടെ 15 ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ആകെ ഏഴു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അവസാന ഘട്ടം മാര്‍ച്ച് എട്ടിന് നടക്കും. മാര്‍ച്ച് 11ന് വേട്ടെണ്ണലും നടക്കും.
മഥുരയില്‍ 6.30ഓടെ തന്നെ ജനങ്ങളുടെ നിര നീണ്ടിരുന്നു. കൃത്യം ഏഴുമണിക്ക് പോളിങ് തുടങ്ങി. ദാദ്രി, ഗ്രേറ്റര്‍ നോയിഡ, ഷമില്‍,ഭഗ്പത് എന്നിവിടങ്ങളിലെല്ലാം വോട്ടിങ്ങ് തുടങ്ങി.

മഥുരയിലെ ഗേവര്‍ദ്ധനിലുള്ള ഒരു ബൂത്തിലും ഭഗ്പതിലെ രണ്ടു ബൂത്തുകളിലും ഇലക്‌ട്രോണിക് മെഷീന്‍ പ്രവര്‍ത്തിക്കാത്തത് മൂലം വോട്ടിങ്ങ് വൈകി. മെഷീന്‍ പ്രവര്‍ത്തനക്ഷമമാക്കന്‍ ശ്രമം നടക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും 24 വീതം സീറ്റുകളില്‍ വിജയിച്ചിരുന്നു. ബിജെപിക്ക് 11 സീറ്റുകളാണു ലഭിച്ചത്. ഇത്തവണ പടിഞ്ഞാറന്‍ യുപിയില്‍ ബിജെപി വന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha


























