Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

തത്ക്കാലം ശശികല വേണ്ടെന്ന് ഗവര്‍ണര്‍; അഴിമതി കേസുള്ളതിനാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടതില്ലെന്നു കേന്ദ്രത്തിന് റിപ്പോര്‍ട്ട്; കേന്ദ്ര സേനയെ വിളിക്കും

11 FEBRUARY 2017 08:39 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടില്‍ രാഷ്ടീയ വടംവലി തുടരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിനായി ശശികലയും പനീര്‍ശെല്‍വവും തമ്മിലുള്ള അങ്കം മുറുകുകയാണ്. ശശികലയ്‌ക്കെതിരായ അഴിമതിക്കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ അവരെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടതില്ലെന്നു ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലായാല്‍ കേന്ദ്രസേനയെ വിളിക്കാമെന്ന നിലപാടിലാണു ഗവര്‍ണറെന്നും റിപ്പോര്‍ട്ടുണ്ട്. 

ശശികലയുടെ അനുചരര്‍ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലെത്തിച്ച എം.എല്‍.എമാരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഡി.ജി.പിക്കു നിര്‍ദേശം നല്‍കിയതാണ് ഏറ്റവും പുതിയ സംഭവ വികാസം. ഇവര്‍ ഒളിവിലോ തട്ടിക്കൊണ്ടു പോയതോ അല്ലെന്നു ഡി.ജി.പി. റിപ്പോര്‍ട്ട് നല്‍കിയതായി സൂചനയുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.കെ. കൗളും ഗവര്‍ണറെ കണ്ടെങ്കിലും കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എം.എല്‍.എമാര്‍ എവിടെയാണെന്നു റിപ്പോര്‍ട്ട് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഇന്നലെ രാവിലെ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. അവരെ തടഞ്ഞുവച്ചിരിക്കുകയാണെങ്കില്‍ ഗൗരവമായി കാണുമെന്ന് രാമസ്വാമിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു.

ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാരില്‍ ചിലര്‍ സത്യഗ്രഹം തുടങ്ങിയെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളും ഇന്നലെയെത്തി. പിന്തുണരേഖയില്‍ ശശികലപക്ഷക്കാര്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചെന്ന് ഒരു എം.എല്‍.എ. പോലീസിനു പരാതി നല്‍കി. ആക്ഷേപങ്ങളുയര്‍ന്ന നിലയ്ക്ക് ഗവര്‍ണര്‍ ഒപ്പുകളുടെ നിജസ്ഥിതി പരിശോധിച്ചേക്കും. ഗവര്‍ണര്‍ ഭരണഘടനയെയും ജനാധിപത്യത്തെയും മാനിക്കുന്ന നടപടിയെടുക്കുമെന്നു വി.കെ. ശശികല പറഞ്ഞു. പോയസ് ഗാര്‍ഡനില്‍ അന്തരിച്ച ജയലളിതയുടെ വസതിയായ വേദനിലയത്തിലാണ് അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരോടു സംസാരിച്ചത്. 

അണ്ണാ ഡി.എം.കെ. ലോക്‌സഭയിലെ മൂന്നാമത്തെ പ്രധാനകക്ഷിയാകാന്‍ കാരണം ജയലളിതയുടെ പ്രവര്‍ത്തനങ്ങളാണെന്ന് ശശികല അനുസ്മരിച്ചു. അമ്മയുടെ സര്‍ക്കാരിന് ഒരു ചെറിയ തിരിച്ചടി പോലും ഏല്‍ക്കാന്‍ അനുവദിക്കില്ലെന്നും ശശികല പ്രഖ്യാപിച്ചു. 

സംസ്ഥാനത്തെ ഭരണസ്തംഭനം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ സാഹചര്യം വിശദീകരിച്ച് ഗവര്‍ണറുമായി സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒളിവില്‍ താമസിപ്പിച്ചിരിക്കുന്ന എം.എല്‍.എമാരെ പൊതുജനമധ്യത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങള്‍ പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുകയാണെന്ന ശശികലയുടെ ആരോപണത്തോടു പ്രതികരിക്കാനില്ലെന്നു സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. 

കന്ധര്‍വകോട്ടയില്‍ ഒരു സംഘം അണ്ണാ ഡി.എം.കെ. പ്രവര്‍ത്തകര്‍ പനീര്‍ശെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ച് പുതുക്കോട്ടൈ എം.എല്‍.എ. അറുമുകത്തിനു നിവേദനം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പനീര്‍ശെല്‍വത്തെയും ശശികലയെയും നേരില്‍ കണ്ടിരുന്നു. തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ എണ്ണം ശശികല വെളിപ്പെടുത്തിയില്ലെന്നാണ് അറിയുന്നത്. ഗവര്‍ണര്‍ക്കു രേഖകള്‍ കൈമാറിയ ശേഷമാണു ശശികല തന്നെ പിന്തുണയ്ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (4 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (4 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (4 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (4 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (5 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (5 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (5 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (7 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (7 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (7 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (8 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (8 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (8 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (8 hours ago)

Malayali Vartha Recommends