അളങ്കനല്ലൂരില്‍ മൂന്നു വര്‍ഷത്തിനുശേഷം നടത്തിയ ജെല്ലിക്കെട്ടില്‍ 47 പേര്‍ക്ക് പരിക്ക്

മൂന്നു വര്‍ഷത്തിനുശേഷം തമിഴ്‌നാട്ടിലെ അളങ്കനല്ലൂരില്‍ നടന്ന ജെല്ലിക്കെട്ടില്‍ 47 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ക്കൊടുവിലാണ് ജെല്ലിക്കെട്ട് അരങ്ങേറിയത്. 2000 പോലീസുകാരാണ് പ്രദേശത്ത് സുരക്ഷ ഒരുക്കിയത്.
950 കാളകളും 1464 പേരും ജെല്ലിക്കെട്ടിന്റെ ഭാഗമായി. കാര്‍, ഇരുചക്രവാഹനങ്ങള്‍ തുടങ്ങി നിരവധി സമ്മാനങ്ങളാണ് വിജയികള്‍ക്ക് ഒരുക്കിയിരുന്നത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ജില്ല കളക്ടര്‍ വീരരാഘവ റാവു ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തു. ചെന്നൈ മറീന ബീച്ചില്‍ ദിവസങ്ങളോളം നിരവധി പേര്‍ നടത്തിയ പ്രതിഷേധത്തിന്റെ ഫലമായാണ് ജെല്ലിക്കെട്ട് നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സും നിയമഭേദഗതിയും കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha


























