എംഎല്‍എമാര്‍ക്ക് ചലച്ചിത്ര നടിമാര്‍ ഉള്‍പ്പെടെ യുവ സുന്ദരിമാരും മദ്യവും; കുടിച്ചുല്ലസിച്ച് അര്‍മാദിക്കുന്ന എംഎല്‍എമാരുടെ ലീലകളുടെ വീഡിയോയും റിസോര്‍ട്ടില്‍ രഹസ്യമായി പകര്‍ത്തുന്നു

അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രീംകോടതി വിധി തനിക്കനുകൂലമായിരിക്കുമെന്നും അതിനു വേണ്ടിയാണ് സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നതെന്നും ഒളിസങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരെ ശശികല പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യങ്ങളിലെല്ലാം കേന്ദ്രത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും പിന്തുണ തനിക്കുണ്ടെന്നും കോടതി വിധി അനുകൂലമാക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നതെന്നുമാണ് ശശികല എംഎല്‍എമാര്‍ക്ക് പറഞ്ഞുകൊടുത്തിരിക്കുന്ന കഥയെന്നും പ്രചാരണമുണ്ട്.
എംഎല്‍എമാര്‍ മറുകണ്ടം ചാടുന്നത് തടയാന്‍ അവര്‍ക്ക് പരമാവധി ആത്മവിശ്വാസം പകരാനുള്ള വിവരങ്ങള്‍ മാത്രമാണ് ശശികല അവരുമായി പങ്കുവയ്ക്കുന്നത്. മഹാബലിപുരത്തും കല്‍പ്പാക്കത്തുമുള്ള റിസോര്‍ട്ടുകളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ഓരോ ദിവസവും ഗവര്‍ണറുടെ ക്ഷണമുണ്ടാകുമെന്നു പ്രതീക്ഷിക്കുകയും അത് നടക്കാതെ വരികയും ചെയുമ്പോള്‍ എല്ലാം താനും പ്രധാനമന്ത്രി നരേന്ദ്രമോഡിയും അറിഞ്ഞുകൊണ്ടാണെന്നും വിധി അനുകൂലമാകുമെന്നുമുള്ള റിപ്പോര്‍ട്ടാണ് ശശികലയും നടരാജനും എംഎല്‍എമാര്‍ക്ക് നല്‍കുന്നത്.

എംഎല്‍എമാര്‍ക്ക് നിലവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അവകാശമോ പുറംലോകവുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യമോ നല്‍കിയിട്ടില്ല. എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലെ ആഡംബര മുറികളിലെ ടി വികളില്‍ വാര്‍ത്താ ചാനലുകള്‍ ലഭ്യമല്ല. ഇവര്‍ക്ക് ദിനപ്പത്രങ്ങള്‍ പോലും എത്തിച്ചുകൊടുത്തിട്ടില്ല. മദ്യവും അതിനൊത്ത സൗകര്യങ്ങളും വേണ്ടുവോളം എത്തിക്കുന്നുണ്ട്. ചലച്ചിത്ര നടിമാര്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ ഹോട്ടലിലേക്ക് വന്നുപോകുന്നുണ്ട്.
അതീവ രഹസ്യമായാണ് യുവ സുന്ദരിമാരെ ഇവിടേക്ക് എത്തിക്കുന്നതും പുറത്തുകൊണ്ടുപോകുന്നതും. എംഎല്‍എമാര്‍ താമസിക്കുന്ന ഇരു റിസോര്‍ട്ടുകള്‍ക്കും 2 കിമീ ചുറ്റളവില്‍ മാന്നാര്‍ഗുഡി മാഫിയയുടെ നിയന്ത്രണത്തിലുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇവിടെക്ക് പ്രവേശനമില്ല. പ്രദേശത്ത് പോലീസ് സാന്നിധ്യമുണ്ടോ എന്നറിയാന്‍ വരെ ശശികലയുടെ ആള്‍ക്കാള്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പനീര്‍ ശെല്‍വം പോലീസിനെ ഉപയോഗിച്ച് റിസോര്‍ട്ട് റെയ്ഡ് ചെയ്യിപ്പിക്കുമോ എന്ന ഭയമാണ് ഇതിനു പിന്നില്‍. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ അപ്പപ്പോള്‍ ശശികല ക്യാമ്പിനെ അറിയിക്കാന്‍ പോലീസില്‍ ഒരു വിഭാഗം റെഡിയാണ്. ഫലത്തില്‍ സംസ്ഥാന പോലീസ് രണ്ടു ചേരികളായി തിരിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഡി ജി പിയുടെ പിന്തുണ പനീര്‍ശെല്‍വത്തിനാണെന്നതിനാല്‍ ഇത് മറു വിഭാഗം പോലീസുകാര്‍ക്ക് പരസ്യമായി രംഗത്തിറങ്ങാനും കഴിയില്ല.
അതേസമയം പനീര്‍ ശെല്‍വത്തെ വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ക്ഷണിച്ചാല്‍ കാര്യങ്ങള്‍ എത്രത്തോളം ഭദ്രമായിരിക്കുമെന്ന കാര്യത്തില്‍ ശശികലയ്ക്ക് ഇപ്പോഴും ആത്മവിശ്വാസമില്ല. ഇപ്പോള്‍ കുടിച്ചുല്ലസിച്ച് അര്‍മാദിക്കുന്ന എംഎല്‍എമാരുടെ ലീലകള്‍ ക്യാമറയില്‍ ചിത്രീകരിക്കുന്നുണ്ടെന്നാണ് രഹസ്യ വിവരം.

https://www.facebook.com/Malayalivartha


























