Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ശശികല ഉപവാസത്തിലേക്കെന്നു സൂചന

12 FEBRUARY 2017 08:44 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ശശികല ഉപവാസത്തിലേക്കെന്നു സൂചന. രാജ്ഭവനു മുന്നിലോ മറീനാ ബീച്ചിലെ ജയാ സ്മാരകത്തിലോ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം അവര്‍ ഉപവാസമിരിക്കുമെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. ചെന്നൈയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്ഭവന്‍ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു കഴിഞ്ഞു. ശശികല എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലേക്കു പ്രകടനമായെത്താനുള്ള സാധ്യതകൂടി കണക്കിലെടുത്താണിത്.

എന്നാല്‍, ഓരോ ദിവസം പിന്നിടുന്തോറും രാഷ്ട്രീയമായി കൂടുതല്‍ കരുത്താര്‍ജിക്കുന്ന ഒ.പനീര്‍സെല്‍വത്തിനു പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാന്‍ പനീര്‍സെല്‍വത്തിന് അവസരം നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് ശശികലയ്‌ക്കെതിരെ കലാപക്കൊടി ഉയര്‍ത്തി പനീര്‍സെല്‍വം രംഗത്തെത്തിയതെന്ന അഭ്യൂഹങ്ങള്‍ ആദ്യം മുതല്‍ക്കു ശക്തമായി പ്രചരിച്ചിരുന്നു. അതിനിടെ, പ്രശ്‌നപരിഹാരത്തിന് നിയമസഭാ സമ്മേളനം വിളിക്കണമെന്ന് മുഖ്യപ്രതിപക്ഷമായ ഡിഎംകെയും സിപിഎമ്മും ആവശ്യപ്പെട്ടു. പാര്‍ട്ടിയെ പിളര്‍ത്താന്‍ ഗവര്‍ണര്‍ മനഃപൂര്‍വം നടപടിക്രമങ്ങള്‍ വൈകിക്കുകയാണെന്ന് ശശികല ആരോപിച്ചിരുന്നു.
ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനനുസരിച്ച് കൂടുതല്‍ പേര്‍ പനീര്‍സെല്‍വം ക്യാംപിലേക്ക് പോകുന്നതും ശശികലയെ ആശങ്കയിലാക്കിയിട്ടുണ്ട്. ഒരു മന്ത്രിയും മൂന്ന് എംപിമാരും പാര്‍ട്ടി വക്താവും ഇന്നലെ പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു ശശികല ഗവര്‍ണറെ കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന മന്ത്രി കെ.പാണ്ഡ്യരാജനും ഇതുവരെ അവര്‍ക്കുവേണ്ടി ശക്തമായി വാദിച്ചിരുന്ന പാര്‍ട്ടി വക്താവ് സി.പൊന്നയ്യനുമാണു കളം മാറ്റിയ പ്രമുഖര്‍. ആറ് എംഎല്‍എമാരാണ് ഇപ്പോള്‍ പനീര്‍സെല്‍വത്തിനൊപ്പമുള്ളത്.

കൊഴിഞ്ഞുപോക്ക് രൂക്ഷമായതോടെ തന്റെ പക്ഷത്തെ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ശശികല നേരിട്ടെത്തി അവരുമായി ചര്‍ച്ച നടത്തി. പിന്തുണ തുടരുമെന്നു സാമാജികര്‍ പ്രതിജ്ഞയെടുത്തു. ഇവര്‍ക്കൊപ്പം ഇന്നലെത്തന്നെ ഗവര്‍ണറെ കാണാന്‍ ശശികല അനുമതി തേടിയെങ്കിലും മറുപടി ലഭിച്ചില്ല. ''ക്ഷമയ്ക്കു പരിധിയുണ്ട്. ഒരു ഘട്ടംവരെ കാത്തിരിക്കും. അതു കഴിഞ്ഞാല്‍ ചെയ്യേണ്ടതു ചെയ്യും.'' പോയസ് ഗാര്‍ഡനില്‍നിന്നു മഹാബലിപുരത്തേക്കു പുറപ്പെടുംമുന്‍പു ശശികല പറഞ്ഞു. ഗവര്‍ണറുടെ മറുപടിക്കായി ഇന്നുവരെ കാത്തിരിക്കാനാണു തീരുമാനം. മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുംവരെ എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ത്തന്നെ താമസിപ്പിക്കാനും തീരുമാനിച്ചു.

അതേസമയം, ശശികലയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിക്കുന്നതു സംബന്ധിച്ചു ഗവര്‍ണര്‍ ഇന്നലെയും നിലപാടു പരസ്യമാക്കിയിട്ടില്ല. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കാനാണു തീരുമാനം വൈകിപ്പിക്കുന്നതെന്നു ശശികല ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (4 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (4 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (5 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (5 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (5 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (5 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (5 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (7 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (7 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (8 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (8 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (8 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (8 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (8 hours ago)

Malayali Vartha Recommends