Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊണ്ടും കൊടുത്തും ശശികലയും പനീര്‍ശെല്‍വവും... ഗവര്‍ണറെ വരുതിയിലാക്കാന്‍ നിരാഹാരത്തിനൊരുങ്ങി ശശികല

12 FEBRUARY 2017 10:49 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ കൊണ്ടും കൊടുത്തും ശശികലയും പനീര്‍ശെല്‍വവും മുന്നേറുമ്പോള്‍ പുതിയ നീക്കവുമായി ശശികല. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സി വിദ്യാസാഗറിന്റെ തീരുമാനം ഉണ്ടായില്ലെങ്കില്‍ രാജ്ഭവന് മുന്നിലോ മറീന ബീച്ചിലെ ജയാ സ്മാരകത്തിലോ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം നിരാഹാരസമരം നടത്താനാണ് ശശികലയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചെന്നൈയില്‍ സുരക്ഷ ശക്തമാക്കി. രാജ്ഭവന്‍ മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ശശികല എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലേക്ക് പ്രകടനമായെത്താനുള്ള സാധ്യതകൂടി കണക്കിലെടുത്താണിത്.

അതേസമയം, ഓരോ ദിവസം പിന്നിടുന്തോറും രാഷ്ട്രീയമായി കൂടുതല്‍ കരുത്താര്‍ജിക്കുന്ന ഒ.പനീര്‍സെല്‍വത്തിന് പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാന്‍ പനീര്‍സെല്‍വത്തിന് അവസരം നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് ശശികലയ്‌ക്കെതിരെ കലാപക്കൊടി ഉയര്‍ത്തി പനീര്‍സെല്‍വം രംഗത്തെത്തിയതെന്ന അഭ്യൂഹങ്ങള്‍ ആദ്യം മുതലെ ശക്തമായി പ്രചരിച്ചിരുന്നു. അതിനിടെ, പ്രശ്‌നപരിഹാരത്തിന് നിയമസഭാ സമ്മേളനം വിളിക്കണമെന്ന് മുഖ്യ പ്രതിപക്ഷമായ ഡിഎംകെയും സിപിഐഎമ്മും ആവശ്യപ്പെട്ടു.

പാര്‍ട്ടിയെ പിളര്‍ത്താന്‍ ഗവര്‍ണര്‍ മന:പൂര്‍വം നടപടിക്രമങ്ങള്‍ വൈകിക്കുകയാണെന്ന് ശശികല ആരോപിച്ചിരുന്നു. ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനനുസരിച്ച് കൂടുതല്‍ പേര്‍ പനീര്‍സെല്‍വം ക്യാംപിലേക്ക് പോകുന്നതും ശശികലയെ ആശങ്കയിലാക്കിയിട്ടുണ്ട്. ഒരു മന്ത്രിയും മൂന്ന് എംപിമാരും പാര്‍ട്ടി വക്താവും ഇന്നലെ പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു് ശശികല ഗവര്‍ണറെ കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന മന്ത്രി കെ.പാണ്ഡ്യരാജനും ഇതുവരെ അവര്‍ക്കുവേണ്ടി ശക്തമായി വാദിച്ചിരുന്ന പാര്‍ട്ടി വക്താവ് സി.പൊന്നയ്യനുമാണ് കൂറുമാറിയ പ്രമുഖര്‍. ആറ് എംഎല്‍എമാരാണ് ഇപ്പോള്‍ പനീര്‍സെല്‍വത്തിനൊപ്പമുള്ളത്.

കൂറുമാറ്റം തുടരുന്നതിനിടെ തന്റെ പക്ഷത്തെ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ശശികല നേരിട്ടെത്തി അവരുമായി ചര്‍ച്ച നടത്തി. പിന്തുണ തുടരുമെന്ന് സാമാജികര്‍ പ്രതിജ്ഞയെടുത്തു. ഇവര്‍ക്കൊപ്പം ഇന്നലെത്തന്നെ ഗവര്‍ണറെ കാണാന്‍ ശശികല അനുമതി തേടിയെങ്കിലും മറുപടി ലഭിച്ചില്ല. ഗവര്‍ണറുടെ മറുപടിക്കായി ഇന്നുവരെ കാത്തിരിക്കാനാണു തീരുമാനം. മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുംവരെ എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ത്തന്നെ താമസിപ്പിക്കാനും തീരുമാനിച്ചു. അതേസമയം, ശശികലയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ ഇന്നലെയും നിലപാട് പരസ്യമാക്കിയിട്ടില്ല. 
ഇതിനിടെ, ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ശശികലയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കണമെന്ന നിലപാടുള്ളയാളാണ് സുബ്രഹ്മണ്യന്‍ സ്വാമി. പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വീട് സ്മാരകമാക്കാനുള്ള ഒപ്പുശേഖരണത്തിനും പനീര്‍സെല്‍വം തുടക്കമിട്ടു. അണ്ണാ ഡിഎംകെയിലെ ഐടി വിഭാഗത്തിന്റെ പിന്തുണയോടെ സമൂഹ മാധ്യമങ്ങളില്‍ പനീര്‍സെല്‍വം പക്ഷം പ്രചാരണം ശക്തമാക്കി. മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ സഹായത്തോടെ എംഎല്‍എമാരെ സ്വാധീനിക്കാനും ശ്രമം തുടങ്ങി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends