കേള്‍വി ശക്തിയില്ലാത്തവര്‍ക്കും ഇനി ലൈസന്‍സ്

കേള്‍വി ശക്തിയില്ലാത്തതിന്റെ പേരില്‍ ഇനി ഡ്രൈവിങ് ലൈസന്‍സ് നിരോധിക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് അനേകം പേര്‍ കോടതിയെ സമീപിച്ചിരുന്നു. അതില്‍ അമിത് അശോക് എന്ന വ്യക്തി നല്‍കിയ കേസില്‍ കഴിഞ്ഞ വര്‍ഷം ട്രാന്‍സ്‌പോര്‍ട്ട് ജോയന്റ് സെക്രട്ടറിയുടെ നേതൃതത്തില്‍ യോഗം നടത്തിയിരുന്നു. തുടര്‍ന്ന് എയിംസിലെ ഡോക്ടര്‍മാരുടെയും നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം.
കാഴ്ചയ്ക്കാണ് ഡ്രൈവിങില്‍ ഏറ്റവും പ്രാധാന്യമെന്നാണ് നിഗമനം. വികസിത രാജ്യങ്ങളില്‍ കേള്‍വി ശക്തിയില്ലാത്തവര്‍ക്ക് ലൈസന്‍സ് നല്‍കുന്നുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്ക് തുല്യ പരിഗണന നല്‍കാനായി ഇന്ത്യയിലും ഇത് നടപ്പിലാക്കണമെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.
സാധാരണ രീതിയില്‍ തന്നെ എഴുത്തു പരീക്ഷയും റോഡ് ടെസ്റ്റും വാഹനങ്ങളില്‍ കേള്‍വിയില്ലാത്ത ആളാണെന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കര്‍ പതിക്കും. അതിനാല്‍ ഇനി കേള്‍വിയില്ലാത്തവരുടെ അപേക്ഷകള്‍ തള്ളില്ലെന്ന് മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha


























