തടവുപുളളികളെ ആഘോഷത്തിന്റെ പേരില്‍ വിട്ടയക്കരുതെന്ന് ഹൈക്കോടതി

ആഘോഷത്തിന്റെ പേരില്‍ തടവുപുളളികളെ വിട്ടയക്കുന്നത് ഉചിതമാണോയെന്ന് ഹൈക്കോടതി. തടവുകാരെ വിട്ടയക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരായ ഹര്‍ജി പരിണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കേസ് ഏപ്രില്‍ 12ന് വീണ്ടും പരിഗണിക്കും.
സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചവരില്‍ നിരവധി കൊടുംകുറ്റവാളികള്‍ ഉള്‍പ്പെട്ടിട്ടുളളതായി വിവരാവകാശ രേഖകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി തടവുപുളളികളെ വിട്ടയക്കുന്നത് ഉചിതമാണോയെന്ന് ചോദിച്ചത്.
തടവുകാര്‍ക്ക് ഇളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ മാത്രം തുടരാമെന്ന് കോടതി പറഞ്ഞു.
കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 1850 ഓളം തടവുകാര്‍ക്ക് ഇളവുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ടിപി കേസ് പ്രതികള്‍, സന്തോഷ് മാധവന്‍, മണിച്ചന്‍, കാപ്പ ചുമത്തപ്പെട്ട് ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാം തുടങ്ങി നിരവധി പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഈ പട്ടിക പുറത്തുവന്നതോടെ സംഭവം വന്‍വിവാദമായി.
എന്നാല്‍ പട്ടിക തയ്യാറാക്കിയത് മുന്‍ യുഡിഎഫ് സര്‍ക്കാരാണെന്നും തങ്ങള്‍ അര്‍ഹതയില്ലാത്തവരെ ഒഴിവാക്കിയെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടികയും പുറത്തുവന്നിരുന്നു. ഇതിലും അര്‍ഹതയില്ലാത്തവര്‍ ഉള്‍പ്പെട്ടിരുന്നു.
നേരത്തെ ശിക്ഷായിളവിനായി ഇടതുസര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടിക ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം തള്ളിയിരുന്നു. പട്ടിക തയ്യാറാക്കിയതിലെ നടപടിക്രമങ്ങളില്‍ ഗുരുതര പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണര്‍ പട്ടിക മടക്കിയത്.
https://www.facebook.com/Malayalivartha

























