മുസഫര്‍ നഗര്‍ കലാപത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി, പ്രത്യേക അന്വേഷണസംഘവും വേണ്ട

മുസഫര്‍ നഗര്‍ കലാപത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. ഈ ഘട്ടത്തില്‍ പ്രത്യേക അന്വേഷണസംഘവും വേണ്ട. കലാപം തടയുന്നതില്‍ യുപി സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് സുപ്രീംകോടതിയുടെ വിമര്‍ശിച്ചു. ഇരകള്‍ക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്. ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും തൊഴില്‍ നല്‍കണമെന്നും സുപീം കോടതി വിധിച്ചിട്ടുണ്ട്. മുസാഫര്‍ നഗര്‍ കലാപത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.
സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തിന് സിബിഐയോ പ്രത്യേക അന്വേഷണ സംഘമോ വേണമെന്നാണ് വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജികളില്‍ ആവശ്യപ്പെട്ടിരുന്നത്. കലാപത്തിനിടെ ഉണ്ടായ ബലാത്സംഗങ്ങളെ പറ്റിയും അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് മുസഫര്‍നഗറില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ 60 പേര്‍ മരിച്ചു. 40,000ത്തിലധികം പേര്‍ക്ക് കിടപ്പാടം ഉപേക്ഷിച്ച് അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് പലായനം ചെയ്യേണ്ടി വന്നു.
https://www.facebook.com/Malayalivartha
























