വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ വോട്ടെണ്ണൽ കഴിയുന്നതു വരെ തുറക്കരുതെന്ന് നിർദേശം....

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ വോട്ടെണ്ണൽ കഴിയുന്നതു വരെ തുറക്കരുതെന്ന് നിർദേശം. സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ ഖേൽക്കറാണ് നിർദേശം നൽകിയിട്ടുളളത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സീൽ ചെയ്യാത്ത മുറികളും തുറക്കേണ്ടതില്ലെന്നാണ് നിർദേശിച്ചിട്ടുള്ളത്. പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശമുള്ളത്.
ജില്ലകളിലെ മുഖ്യ വരണാധികാരികളായ ജില്ലാ കലക്ടർമാർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഇവിഎമ്മുകളും പോസ്റ്റൽ ബാലറ്റുകളും സൂക്ഷിച്ച സ്ട്രോംഗ് റൂം തുറന്നിട്ടില്ലെന്നും ഏപ്രിൽ 20ന് രാവിലെ 11.15ന് തുറന്നത് സീൽ ചെയ്യാത്ത മുറിയാണെന്നും ജില്ലാ കലക്ടറും അറിയിച്ചു.
റിട്ടേണിംഗ് ഓഫീസർ കൈവശം വയ്‌ക്കേണ്ട രേഖകൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മെറ്റീരിയൽ റൂമിലാണ് സൂക്ഷിച്ചിരുന്നത്. ഇത് സീൽ ചെയ്ത മുറിയല്ല. കമ്മീഷന്റെ നിർദ്ദേശപ്രകാരം എൻകോർ സോഫ്റ്റ് വെയറിലെ വിവരങ്ങൾ പരിശോധിച്ച് അന്തിമമായി അപ്രൂവ് ചെയ്യേണ്ട തീയതി ഏപ്രിൽ 20 ആയിരുന്നു.
എൻകോറിലെ വിവരങ്ങളുമായി പേരാമ്പ്ര മണ്ഡലത്തിലെ പ്രിസൈഡിംഗ് ഓഫീസർമാരുടെ ഡയറിയിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനു വേണ്ടിയാണ് മുറി തുറന്നതെന്നാണ് വിശദീകരണമുള്ളത്.
"
https://www.facebook.com/Malayalivartha

























