എ.കെ. 47, എ.കെ. ആന്റണി, അരവിന്ദ് കെജ്‌രിവാള്‍ ... 3 എ.കെ.കള്‍ പാകിസ്‌താനു വേണ്ടി വാദിക്കുന്നുവെന്ന് നരേന്ദ്ര മോഡി

3 എ.കെ.കള്‍ പാകിസ്‌താനു വേണ്ടി വാദിക്കുന്നു എന്ന ആക്ഷേപവുമായി നരേന്ദ്ര മോഡി. അരവിന്ദ് കെജ്‌രിവാളിനെയും എ.കെ ആന്റണിയെയും പേരെടുത്ത് വിമര്‍ശിച്ച് കൊണ്ടാണ് ജമ്മു കാശ്മീരില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. മൂന്ന് എ.കെകള്‍ പാകിസ്താനെ അനുകൂലിക്കുന്നു. എ.കെ-47, എ.കെ ആന്റണി, അരവിന്ദ് കെജ്‌രിവാള്‍ എന്നിവരാണ് പാകിസ്താന്‍ അനുകൂലികള്‍. പാക് സൈന്യം ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവത്തില്‍ ആന്റണി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന പാകിസ്താനെ അനുകൂലിക്കുന്ന വിധത്തിലായിരുന്നു.
ജമ്മു കാശ്മീരില്‍ ഹിതപരിശോധന നടത്തി പാകിസ്താന് നല്‍കണമെന്നാണ് കെജ്‌രിവാള്‍ ആവശ്യപ്പെടുന്നത്. അഴമതി നിരോധന നിയമം കാശ്മീരിന് ബാധകമല്ല. അഴിമതിക്കെതിരായ ജന്‍ലോക്പാല്‍ ബില്ലിനായി നിലവിളിക്കുന്നയാള്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നുവെന്നും മോഡി കുറ്റപ്പെടുത്തി.
നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നില്‍ തന്നെ വിശ്വസിക്കുക. തന്നെ അനുകൂലിച്ചാല്‍ രാജ്യത്ത് വികസനം കൊണ്ടുവരും. കോണ്‍ഗ്രസ് ഭരണം രാജ്യത്തെ തകര്‍ത്തു. താന്‍ അഴിമതിയെയും തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ച് പറയുമ്പോള്‍ അവര്‍ക്ക് ആകെ മതേരത്വത്തെ കുറിച്ച് മാത്രമാണ് പറയാനുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























