ഡല്‍ഹി കൂട്ടമാനഭംഗം : പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളിയെ സാധാരണ കോടതിയില്‍ വിചാരണ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി

രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടമാനഭംഗകേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ സാധാരണ കോടിതിയില്‍ വിചാരണ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ണായക വിധിയുണ്ടായത്.
ഇതോടൊപ്പം കുറ്റവാളികള്‍ക്കുള്ള ശിക്ഷ വിധിക്കുമ്പോള്‍ പ്രായമല്ല, അവരുടെ മാനസികനിലയും ചെയ്‌ത കുറ്റകൃത്യത്തിന്റെ ഗൗരവവുമാണ് പരിഗണിക്കേണ്ടതെന്ന് കാണിച്ച് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളി.
സംഭവസമയത്ത് പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിയിലാണ് വിചാരണ നടത്തിയതും ജുവനൈല്‍ ശിക്ഷാ നിയമപ്രകാരം പരമാവധി ശിക്ഷയായ മൂന്നു വര്‍ഷം തടവാണ് വിധിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മറ്റുള്ളവര്‍ക്കു കിട്ടിയതുപോലെ ശിക്ഷ ഈ പ്രതിക്കും കിട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
2012 ഡിസംബര്‍ 16 ന് രാത്രിയിലാണ് പാരാമെഡിക്കല്‌ഡ വിദ്യാര്‍ത്ഥിനിയായ 23 കാരി ഡല്‍ഹി നഗരത്തില്‍ ഓടി കൊണ്ടിരിക്കുന്ന ബസ്സില്‍ പീഡനത്തിനിരയായത്. ചികിത്സകള്‍ക്കൊന്നും ഫലം കാണാതെ പെണ്‍കുട്ടി മരണമടയുകയും ചെയ്‌തു. കേസിലെ ഒരു പ്രതി തീഹാര്‍ ജയിലില്‍ തൂങ്ങി മരിക്കുകയും മറ്റ് നാലു പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























