സഹോദരന്മാരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

ഉത്തര്‍പ്രദേശിലെ നിതീഷ് കടാര കൊലക്കേസില്‍ പ്രമുഖ രാഷ്‌ട്രീയ നേതാവ് ഡി.പി.യാദവിന്റെ മകന്‍ വികാസ് യാദവിനും അനന്തരവന്‍ വിശാല്‍ യാദവിനും ജിവപര്യന്തം ശിക്ഷ വിധിച്ച കീഴ്‌കോടതി വിധി ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. നിതീഷ് കടാരയുടെ കൊല ദുരഭിമാന കൊലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാര്‍ ഡിവിഷന്‍ ബെഞ്ച് ശിക്ഷ ശരിവച്ചത്.
കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിതീഷിന്റെ അമ്മ നീലം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതിന്മേല്‍ ഏപ്രില്‍ 25ന് കോടതി വിധിപറയും. കേസിലെ മറ്റൊരു പ്രതി സുഖ്‌ദേവ് പെഹല്‍വാന്‍ സംഭവശേഷം ഒളിവില്‍ പോയെങ്കിലും 2005 ല്‍ അറസ്റ്റിലായി അയാള്‍ക്കും കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.
2002 ലാണ് ഈ സംഭവം രാത്രി ഗാസിയാബാദില്‍ ഒരു വിവാഹസംഘത്തില്‍ നിന്ന് നിതീഷ് കടാരയെ വികാസും വിശാലും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയശേഷം ഡീസലൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്ന് ദിവസങ്ങള്‍ക്കശേഷം ദേശീയപാതയ്‌ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാവാത്തവിധം കത്തികരിഞ്ഞതിനാല്‍ ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. 2008 മേയില്‍ വിചാരണക്കോടതി പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ചിരുന്നു.
https://www.facebook.com/Malayalivartha
























