അദ്വാനിയ്‌ക്കും റാവുവിനും ബാബറി മസ്‌ജിദ് തകര്‍ക്കുമെന്ന് അറിയാമായിരുന്നു...?!

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ പ്രതിരോധത്തിലാക്കി ബാബറി മസ്‌ജിദ് തകര്‍ത്ത സംഭവത്തില്‍ വെളിപ്പെടുത്തല്‍. 1992 ഡിസംബര്‍ ആറിന് ബാബറി മസ്‌ജിദ് തകര്‍ത്തത് ആസൂത്രിതമായിരുന്നു എന്നും ഇതേക്കുറിച്ച് അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസംഹറാവു, മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി എന്നിവര്‍ക്ക് അറിയാമായിരുന്നുവെന്ന് രാമജന്മഭൂമി പ്രസ്‌താവനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 23 പേര്‍ പ്രമുഖ വെബ്‌സൈറ്റായ കോബ്ര പോസ്റ്റ് നടത്തിയ ഒളിക്യാമറ അന്വേഷണത്തില്‍ വെളിപ്പെടുത്തി.
മസ്‌ജിദ് തകര്‍ക്കാന്‍ 1990ല്‍ ആദ്യം ശ്രമിച്ചെങ്കിലും പോലീസ് വെടിവയ്‌പിനെ തുടര്‍ന്ന് അത് പാളിപ്പോയെന്നും കോബ്ര പോസ്റ്റ് പറയുന്നു. മസ്‌ജിദ് തകര്‍ത്തതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് പറഞ്ഞു. മസ്‌ജിദ് തകര്‍ത്തതിന് പിന്നാലെ ഗൂഢാലോചന കേസില്‍ നിന്ന് അദ്വാനി അടക്കമുളളവരെ ഒഴിവാക്കിയതിനെതിരെ കേസ് അന്വേഷിക്കുന്ന സി.ബി.ഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha
























