ഡോക്ടര്‍ പറഞ്ഞത് കള്ളമെന്ന ആരോപണവുമായി സഹോദരി രംഗത്ത്

ലോകത്തെ തന്നെ ഏറ്റവും ഭാരമുള്ള സ്ത്രീയായ ഇമാന്‍ അഹമ്മദിന്റെ വണ്ണം പകുതിയായി കുറഞ്ഞെന്ന രീതിയിലുള്ള വാര്‍ത്തകളാണ് പുറത്തു വന്നത്. എന്നാല്‍ ചികിത്സ വിവരങ്ങളില്‍ പുറത്തിവിട്ടിരിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന ആരോപണവുമായി സഹോദരി രംഗത്തെത്തി. ഇമാനെ ചികിത്സിക്കുന്ന ഡോ. മുഫ്‌സാല്‍ ലക്ഡവാലയ്‌ക്കെതിരെയും ശക്തമായ ആരോപണമാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്.
ഡോക്ടര്‍ ചികിത്സയെ പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ അല്ല നല്‍കുന്നത്. ഇമാന്റെ രോഗത്തിന് കാര്യമായ പുരോഗതികള്‍ ഇല്ലെന്നും 260 കിലോ ഭാരം കുറച്ചു എന്ന വാദം തെറ്റാണെന്നും ആരോഗ്യനില ഒന്നര മാസമായി അത്യാഹിതമായി തന്നെ തുടരുകയാണെന്നും സഹോദരി അറിയിച്ചു.
എന്നാല്‍, സഹോദരിയുടെ ആരോപണങ്ങളെല്ലാം ഡോക്ടര്‍ തള്ളിക്കളഞ്ഞു. തങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വേഗത്തിലുള്ള പുരോഗതിയാണ് ഇമാന്റെ ആരോഗ്യനിലയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം ന്യൂറോളജിക്കല്‍ വിഭാഗം സിടി സ്‌കാന്‍ പരിശോധനകള്‍ നടത്തിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തീക പ്രശ്‌നങ്ങള്‍ കാരണം ഇമാനെ തിരികെ ഈജിപ്തിലേക്ക് കൊണ്ടുപൊകാതിരിക്കുവാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ വ്യജാ പ്രചരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്രയധികം വേഗത്തില്‍ ഇമാന്റെ ഭാരം കുറയുമെന്ന് കരുതിയതല്ലെന്നും ആറുമാസത്തിനുള്ളില്‍ 200 കിലോ ഭാരം കുറയും എന്നേ പ്രതീക്ഷിച്ചുരുന്നുള്ളുവെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇതൊരു വെല്ലുവിളിയായല്ല മറിച്ച് മനുഷ്യത്തപരമായാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ 99 ശതമാനവും അപകടസാധ്യതയാണുള്ളത്. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ നല്ല ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ 200 കിലോ ഭാരത്തില്‍ താഴെ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























