രക്ഷാപ്രവര്‍ത്തനം വിഫലം; കുഴല്‍ക്കിണറില്‍ കുടുങ്ങിയ കാവേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല

രണ്ട് ദിവസത്തിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനവും നാടിന്റെ പ്രാര്‍ത്ഥനയും വിഫലമാക്കി കാവേരി ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. കാവേരി കുടുങ്ങിക്കിടന്ന കുഴല്‍ക്കിണറിന്റെ സമീപത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ 28 അടി താഴ്ചയില്‍ തുരങ്കമുണ്ടാക്കി കുട്ടിയെ കണ്ടെത്തിയപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് മൃതദേഹം പുറത്തെടുത്തത്.
അപകടമുണ്ടായി രണ്ടു ദിവസം പിന്നിട്ടതോടെ കുട്ടിയുടെ ജീവനെക്കുറിച്ച് നേരത്തെതന്നെ ആശങ്കയുയര്‍ന്നിരുന്നു. എങ്കിലും, പ്രതീക്ഷ കൈവിടാതെ പ്രാര്‍ത്ഥനയോടെ കഴിയുകയായിരുന്നു കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരുമെല്ലാം. എന്നാല്‍, മരണ വിവരമറിഞ്ഞതോടെ ഗ്രാമം ഒന്നടങ്കം ശോകമൂകമായി.
ബെളഗാവി ജില്ലയിലെ അത്താണി താലൂക്കിലുള്ള സുന്‍ജര്‍ വാഡില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് കാവേരി തുറന്നു കിടക്കുന്ന കുഴല്‍ക്കിണറില്‍ അബദ്ധത്തില്‍ വീണത്. 400 അടി താഴ്ചയുള്ള കുഴക്കിണറിന്റെ 30 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നിരുന്നത്.
https://www.facebook.com/Malayalivartha
























