കാണാതായ ആറു വയസുകാരിയുടെ മൃതദേഹം കാര്‍ബോര്‍ഡില്‍ അടക്കം ചെയ്ത നിലയില്‍

കാണാതായ ബാലികയുടെ ജഡം അയല്‍വീട്ടില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ അടക്കം ചെയ്ത നിലയില്‍. ലെ പെട്ടിയില്‍ വീട്ടുടമ ഒളിവില്‍. ബെംഗളൂരു, വീരഭദ്രനഗറില്‍നിന്നു കാണാതായ ആറു വയസ്സുകാരി ഹര്‍ഷിതയുടെ ശരീരമാണ് കത്തിക്കരിഞ്ഞ രീതിയില്‍ കണ്ടെത്തിയത്. വീടിന്റെ ഉടമ അനില്‍ ഒളിവിലാണ്. അനിലിനായി അന്വേഷണം ഊര്‍ജിതമാണ്. നഗരത്തിലെ കൂലിത്തൊഴിലാളികളായ ശിവകുമാറിന്റെയും സരസ്വതിയുടെയും ഏകമകളായ ഹര്‍ഷിതയെ 20ന് ആണ് കാണാതായത്.
ഞായറാഴ്ച അയല്‍ക്കാരനായ അനിലിന്റെ പൂട്ടിയിട്ട വീട്ടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു കുട്ടിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനുശേഷം അനിലിനെ വീട്ടുപരിസരത്തു കണ്ടിട്ടില്ലെന്നു പ്രദേശവാസികള്‍ പൊലീസിനു മൊഴി നല്‍കി. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന അനില്‍ ഒറ്റയ്ക്കാണ് ഇവിടെ താമസം. ഇയാള്‍ക്കെതിരെ പീഡനത്തിനും കൊലപാതകത്തിനുമാണ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നത്. ഇയാള്‍ സ്വദേശമായ കലബുറഗിയിലേക്ക് കടന്നിരിക്കാമെന്നും സംശയിക്കുന്നു. ആയുധംകൊണ്ടു കുട്ടിയുടെ തലയ്ക്കടിച്ചതിന്റെ മുറിവുകള്‍ സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha
























