റേഡിയോ ജോക്കി മരിച്ച നിലയില്‍; ഭര്‍ത്താവായ മേജറിനെതിരെ അന്വേഷണം; സ്ത്രീധനത്തെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നെന്ന് സഹോദരിയുടെ പരാതി

പ്രമുഖ റേഡിയോ ജോക്കി സന്ധ്യ സിംഗിനെ (30) മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് ബൊല്ലാറാമിലെ സൈനിക ക്വാര്‍ട്ടേഴ്‌സില്‍ ഏപ്രില്‍ 18നാണ് സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്‌സിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ ഭര്‍ത്താവ് വിശാലാണ്, സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയത്. കരസേനയില്‍ മേജറാണ് ഭര്‍ത്താവ് വിശാല്‍ വൈഭവ്. ഒരു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് സ്ത്രീധനത്തെ ചൊല്ലി ഇരുവരും വീണ്ടും തര്‍ക്കത്തിലേര്‍പ്പെട്ടുന്നു. ഇതിന് പിന്നാലെയാണ് സന്ധ്യ മരിച്ചത്.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ സന്ധ്യയെ നേരത്തെയും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണ്. സന്ധ്യയുടെ സഹോദരി ഉമാ സിംഗിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സഹോദരി തിങ്കളാഴ്ച പരാതി നല്‍കിയതോടെയാണ് സംഭവം ദേശീയമാധ്യമങ്ങളില്‍ ഇടംനേടിയത്
https://www.facebook.com/Malayalivartha
























