Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ടി ടി വി ദിനകരൻ സുകേഷ് ചന്ദ്രശേഖര്‍ എന്ന തട്ടിപ്പുവീരന്റെ കെണിയിൽ പെട്ടത് ഇങ്ങനെ.

26 APRIL 2017 05:00 AM IST
മലയാളി വാര്‍ത്ത

ദിനകരന്റെ അറസ്റ്റോടെ ശശികലയുടെ പതനവും പൂർണ്ണമാകുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാൻ ശശികല കൊണ്ടുവന്ന ടി ടി വി ദിനകരൻ സുകേഷ് ചന്ദ്രശേഖര്‍ എന്ന തട്ടിപ്പുവീരന്റെ കെണിയിൽ പെട്ടത് സിനിമാക്കഥകളെ വെല്ലുന്ന വിധം. ഹൈക്കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സുകേഷ് ചന്ദ്രശേഖര്‍ ദിനകരന് രണ്ടില ചിഹ്നം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയത്.
നാലു ദിവസമായി പോലീസ് ദിനകരനെ ചോദ്യം ചെയ്ത് വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഡല്‍ഹി പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ദിനകരന്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. ദിനകരനെതിരെ വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചതായും ഡല്‍ഹി പോലീസ്.
ഏപ്രില്‍ 17നാണ് ദിനകരന്‍ പോലീസ് പിടിയിലാകുന്നത്. രണ്ടില ചിഹ്നം ലഭിക്കുന്നതിനായി ഇടനിലക്കാരന്‍ വഴി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ വാഗ്ദാനം ചെയ്തു എന്നതാണ് കേസ്.
ശശികല-പനീര്‍ശെല്‍വം തര്‍ക്കത്തെ തുടര്‍ന്ന് അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചിരുന്നു. ശശികല പക്ഷത്തിന് വേണ്ടിയായിരുന്നു ദിനകരന്‍ ചിഹ്നത്തിനായി കോഴ നല്‍കാന്‍ ശ്രമിച്ചത്.
ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍.കെ.നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ദിനകരന്‍.
50 കോടിയുടെ കരാറാണ് സുകേഷുമായി ദിനകരന്‍ ഉറപ്പിച്ചത്. ഇതില്‍ 10 കോടി രൂപ കൊച്ചിയിലെ ഹവാല ഏജന്റുവഴി സുകേഷിനു ലഭിച്ചു.ഡല്‍ഹിയിലെ പഞ്ചനക്ഷത്രഹോട്ടലില്‍നിന്നു പിടിയിലാകുമ്പോള്‍ 1.30 കോടി രൂപയും പോലീസ് സുകേഷില്‍നിന്നു പിടികൂടി. ഇയാള്‍ കൈയില്‍ അണിഞ്ഞിരുന്ന ബ്രേസ്ലെറ്റിനുമാത്രം ആറരക്കോടിയോളം രൂപ വിലവരുമെന്ന് പോലീസ് പറയുന്നു. ഹോട്ടല്‍മുറിയില്‍നിന്നു പിടിച്ചെടുത്ത ആഡംബര ബ്രാന്‍ഡുകളിലെ ഷൂസ്, മറ്റു വസ്തുക്കള്‍ തുടങ്ങിയവയ്ക്ക് ഏഴു ലക്ഷത്തിലധികം രൂപ വിലവരുമെന്നാണ് നിഗമനം. കൂടാതെ ഹോട്ടലിലെ പാര്‍ക്കിങ് ഏരിയയില്‍നിന്ന് ഇയാളുടെ രണ്ടു ആഡംബരകാറുകളും പോലീസ് കണ്ടെടുത്തു.

ആള്‍മാറാട്ടം, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി 20 കേസുകളില്‍ സുകേഷ് പ്രതിയാണ്. സുകേഷിന്റെ വളര്‍ച്ചയും ഡല്‍ഹിയിലെ ഉന്നത സൗഹൃദവലയവും സാമ്പത്തിക സ്രോതസ്സുകളുമെല്ലാം പോലീസ് അന്വേഷിക്കുകയാണ്. വ്യാജ ഇന്‍ഷുറന്‍സ് പോളിസികള്‍ വിറ്റ് 3000 കോടി രൂപ തട്ടിയെടുത്തെന്ന കേസും ഇയാള്‍ക്കെതിരെ പുറത്തുവന്നിട്ടുണ്ട്.
സുകേഷ് ചന്ദ്രശേഖര്‍ എന്ന ബെംഗളൂരു സ്വദേശിയായ ഇരുപത്തെട്ടുകാരന്‍ ജീവിതവും തട്ടിപ്പുകളും അവിശ്വസനീയം.

ബെംഗളൂരു ബിഷപ്പ് കോട്ടണ്‍ ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു പഠനം പാതിവഴിയില്‍ നിര്‍ത്തിയ ഈ യുവാവിന്റെ ജീവിതകഥ സിനിമാക്കഥകളെ വെല്ലുന്നത്. പല പേരുകളിലും പല വേഷത്തിലുമായി പത്തുവര്‍ഷത്തിനിടെ തട്ടിപ്പുനടത്തി സമ്പാദിച്ചതു കോടികള്‍. ചങ്ങനാശ്ശേരിയില്‍ വേരുകളുള്ള നടി ലീന മരിയ പോളും ഇതില്‍ പല തട്ടിപ്പുകളിലും കൂട്ടാളിയായി. ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്ക് ശാഖയില്‍നിന്നു 19 കോടി രൂപ തട്ടിയ കേസില്‍ ഇരുവരും കൂട്ടുപ്രതികളായിരുന്നു.

നാലുവര്‍ഷത്തിനുശേഷം സുകേഷ് വാര്‍ത്തകളില്‍ നിറയുന്നത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ കൊടുങ്കാറ്റിനു തുടക്കമിട്ടുകൊണ്ടാണ്. ശശികലയുടെ അനന്തരവനും എ.ഐ.എ.ഡി.എം.കെ. (അമ്മ) ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനാണ് സുകേഷിന്റെ പുതിയ കേസിലെ കൂട്ടുപ്രതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (9 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

Malayali Vartha Recommends