Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

വിവാഹത്തലേന്ന് പെണ്‍കുട്ടിയ്ക്ക് എടുക്കേണ്ടി വന്ന ആ തീരുമാനത്തിന് പിന്നില്‍...

26 APRIL 2017 11:06 AM IST
മലയാളി വാര്‍ത്ത

വിവാഹദിനം പോലെതന്നെ പ്രധാനമാണു വിവാഹത്തലേന്നും. വിവാഹത്തിലേര്‍പ്പെടുന്ന കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും വരനും വധുവിനുമെല്ലാം. അടുത്തുവരുന്ന ശുഭദിനത്തെക്കുറിച്ചുള്ള ആകാംക്ഷയും കാത്തിരിപ്പും സന്തോഷം തുടികൊട്ടുന്ന മനസ്സും. വധൂവരന്‍മാരുടെ മനസ്സപ്പോള്‍ പുതുജീവിതത്തെക്കുറിച്ചു സ്വപ്നങ്ങള്‍ നെയ്യുന്ന തിരക്കിലായിരിക്കും. ജീവിതത്തിലൊരിക്കലും ഒരുപക്ഷേ മറക്കില്ല അപ്പോള്‍ മനസ്സിലൂടെ കടന്നുപോകുന്ന വികാരങ്ങളും വിചാരങ്ങളും. പക്ഷേ, ബിഹാറില്‍ പാറ്റ്‌നയിലെ ഒരു പെണ്‍കുട്ടിക്ക് വിവാഹത്തലേന്ന് എടുക്കേണ്ടിവന്നതു കടുത്ത തീരുമാനം. 

കുടുംബാംഗങ്ങളും ബന്ധുക്കളും എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ പെണ്‍കുട്ടി തന്റെ തീരുമാനം പ്രഖ്യാപിച്ചു. ഈ വിവാഹം വേണ്ട. അച്ഛനും അമ്മയുമുള്‍പ്പെടെ അടുത്ത ബന്ധുക്കളും അവളുടെ തീരുമാനത്തിനു തുണയായി നിന്നു. സ്ഥലത്തെ പൊലീസ് ഇന്‍സ്‌പെക്ടര്‍ സരിതാകുമാരി പറഞ്ഞതുപോലെ വധുവാണു ധനം. വധുവിനൊപ്പം കൈമാറുന്ന പണമോ വസ്തുവകകളോ അല്ല.

പെണ്‍കുട്ടി വിവാഹം വേണ്ടെന്നുവയ്ക്കാനുള്ള കാരണം അറിയണ്ടേ. വിവഹത്തലേന്നു തിലകം ചാര്‍ത്തുന്ന ചടങ്ങിന് വരന്റെ വീട്ടിലെത്തിയ വധുവിന്റെ ബന്ധുക്കളുടെ മുന്നില്‍ പുതിയൊരാവശ്യം. സ്ത്രീധനമായി കൂടുതല്‍ തുക. വിവാഹത്തിനുവേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ശുഭമുഹൂര്‍ത്തത്തിനു കാത്തുനിന്ന വധുവിന്റെ കൂട്ടര്‍ക്ക് അതൊരാഘതമായിരുന്നു. അപ്രതീക്ഷിതമായ ആഘാതം. ചുരുങ്ങിയ സമയത്തിനുള്ളില്‍ വരനും കൂട്ടരും ആവശ്യപ്പെടുന്ന ധനം ഉണ്ടാക്കാന്‍ കഴിയില്ല. നിസ്സഹായരാണവര്‍. സഹായത്തിന് ആരെ വിളിക്കണമെന്നോ ഏതു വാതിലില്‍ മുട്ടണമെന്നോ അവര്‍ക്കറിയില്ല. എന്തുചെയ്യണമെന്നറിയാതെ അവര്‍ നിന്നപ്പോള്‍ വധു സംഭവം അറിഞ്ഞു. ഒരുനിമിഷം പോലും താമസിക്കാതെ പെണ്‍കുട്ടി അച്ഛനെ ഫോണില്‍വിളിച്ചു. ഈ വിവാഹം നമുക്ക് വേണ്ട. 

അതുവരെ വരന്റെ വീട്ടുകാരെ ഏതെങ്കിലും വിധത്തില്‍ വിവാഹത്തിനു സമ്മതിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്ന വധുവിന്റെ പിതാവ് യോഗേഷ് അപ്പോള്‍ പറഞ്ഞു. എന്റെ മകളെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. ദുരാഗ്രഹികള്‍ക്ക് കൊടുക്കേണ്ടതുതന്നെ അവള്‍ കൊടുത്തു. സംഭവം നടന്നതു ബിഹാറിലെ പാറ്റ്‌നയില്‍. ഗോപാല്‍ഗന്‍ജ് ജില്ലയിലെ ഹര്‍ഖോളി ഗ്രാമത്തിലാണു വരന്റെ വീട്. വിവാഹത്തലേന്നു തിലകം ചാര്‍ത്തുന്ന ചടങ്ങുണ്ട്. വധുവിന്റെ വീട്ടുകാര്‍ ചടങ്ങിനെത്തിയപ്പോഴാണു വരനും കൂട്ടരും കൂടുതല്‍ സ്വത്ത് എന്ന അന്യായമായ ആവശ്യമുയര്‍ത്തിയതും പെണ്‍കുട്ടി തന്റെ ശരിയായ തീരുമാനം അറിയിച്ചതും.

വരന്റെ വീട്ടുകാരുടെ അന്യായ ആവശ്യം കേട്ടപ്പോള്‍ തല താഴ്ന്നി അപമാനിക്കപ്പെട്ടുനിന്ന വധുവിന്റെ വീട്ടുകാര്‍ വിവാഹം വേണ്ടെന്ന പെണ്‍കുട്ടിയുടെ തീരുമാനത്തിനുശേഷം അഭിമാനത്തോടെ തലയുയര്‍ത്തിത്തന്നെ തിരിച്ചുനടന്നു. സ്ത്രീധനത്തിനുവേണ്ടി ആവശ്യങ്ങള്‍ പെരുകിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ കുറച്ചുനാള്‍മുമ്പ് ഈ സാമൂഹിക വിപത്തിനെതിരെ പോരാടാന്‍ ജനക്കൂട്ടത്തെ ആഹ്വാനം ചെയ്തിരുന്നു. പൊലീസില്‍ ഇരുകൂട്ടരും പരാതി നല്‍കിയിട്ടില്ലെങ്കിലും സംഭത്തെക്കുറിച്ചറിഞ്ഞ പൊലീസ് ഇന്‍സ്‌പെക്ടര്‍ സരിതാകുമാരി പെണ്‍കുട്ടിയുടെ തീരുമാനത്തെ പിന്തുണച്ചു. സ്തീധനത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ മനോഭാവം മാറേണ്ടതുണ്ടെന്നും അവര്‍ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (8 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

Malayali Vartha Recommends