ഫോട്ടോ ഗ്രാഫറെ കൂട്ട ബലാല്‍സംഗം ചെയ്‌ത കേസില്‍ 3 പ്രതികള്‍ക്ക് വധ ശിക്ഷ

മുംബൈ ശക്തി മില്‍ കൂട്ട ബലാല്‍സംഗ കേസില്‍ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ. ശക്തിമില്‍ കോമ്പൗണ്ടില്‍ വനിത ഫോട്ടോഗ്രാഫറെ കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് വിധി. മുംബൈ സെക്ഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. രാജ്യത്ത് ബലാത്സംഗക്കേസില്‍ വധശിക്ഷ വിധിക്കുന്നത് ഇതാദ്യമാണ്.
കഴിഞ്ഞ ആഗസ്റ്റിലാണ് വാര്‍ത്തയ്ക്കു വേണ്ട ചിത്രങ്ങളെടുക്കാന്‍ മുംബൈ ശക്തിമില്ലിലെത്തിയ 23കാരിയായ ഫോട്ടോ ജേര്‍ണലിസ്റ്റിനെ അഞ്ച് പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കുകയും പ്രതികളെ ഉടന്‍ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പരാതിയുമായി ടെലഫോണ്‍ ഓപ്പറേറ്ററായ സ്ത്രീയും രംഗത്തെത്തുകയായിരുന്നു.
ഐപിസി 376 (ഇ) പ്രകാരം ശിക്ഷ വിധിക്കുന്ന രാജ്യത്തെ ആദ്യ കേസാണിത്.
തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള വകുപ്പായ ഐപിസി 376 (ഇ) ആയിരുന്നു കുറ്റക്കാര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇതനുസരിച്ച് പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചേക്കാമെന്ന് സൂചനയുണ്ടായിരുന്നു. ടെലഫോണ്‍ ഓപറേറ്ററെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഇതേപ്രതികള്‍ക്ക് നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇത് രണ്ടും പരിഗണിച്ചാണ് കോടതിയുടെ നടപടി.
രണ്ട് കൂട്ട ബലാല്‍സംഗങ്ങളിലുമായി മുംബൈ പൊലീസ് ഏഴു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇവരുടെ കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പരിധിയിലാണ്. മുംബൈ നഗരപ്രാന്ത പ്രദേശത്തെ വിജനമായ ശക്തി മില്ലില്‍ വെച്ച് ഫോട്ടോ ജേര്‍ണലിസ്റ്റ് കൂട്ട ബലാല്‍സംഗത്തിനിരയാകുകയായിരുന്നു. കേസില്‍ പ്രതികളായ വിജയ് ജാദവ്, കാസിം ബംഗാളി, സാലിം അന്‍സാരി എന്നിവര്‍ക്കെതിരെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 376 (ഇ) വകുപ്പ് പ്രകാരം കുറ്റം ചുമത്തിയത്.
ഡല്‍ഹി കൂട്ട ബലാത്സംഗത്തിന് ശേഷമാണ് തുടര്‍ച്ചയായി കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പായ ഐപിസി 376 (ഇ) കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha
























