സ്വകാര്യ കമ്പനികളുടെ പാലില്‍ മായമില്ലെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന് തമിഴ്‌നാട് ക്ഷീരവികസന മന്ത്രി

സ്വകാര്യപാല്‍ ഉല്‍പാദന കമ്പനികള്‍ പാലില്‍ മായം ചേര്‍ക്കുന്നു എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ക്ഷീരവികസനമന്ത്രി കെ.ടി.രാജേന്ദ്ര ബാലാജി. പാലില്‍ മായം ചേര്‍ക്കുന്നില്ലെന്നു കമ്പനികള്‍ തെളിയിച്ചാല്‍ താന്‍ രാജിവയ്ക്കാന്‍ തയാറാണെന്നു ബാലാജി പറഞ്ഞു.
'പാലില്‍ മായമില്ലെന്ന് അവര്‍ തെളിയിച്ചാല്‍ ഞാന്‍ രാജിവയ്ക്കാം, ആരോപണം തെറ്റാണെങ്കില്‍ തൂക്കിലേറാനും തയാര്‍'. സ്വകാര്യ ഉല്‍പാദകരെ ഞാന്‍ വെല്ലുവിളിക്കുന്നു.' എന്ന് ബാലാജി പറഞ്ഞു. സ്വകാര്യ നേട്ടത്തിനോ രാഷ്ട്രീയ നേട്ടത്തിനോ വേണ്ടിയല്ല താന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സംഭവം അന്വേഷിക്കാന്‍ പ്രത്യേക കമ്മിഷനെ നിയമിക്കണം എന്ന പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
പാല്‍ ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാന്‍ ചില സ്വകാര്യ കമ്പനികള്‍ ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തു ഉപയോഗിച്ചിരിക്കുന്നതായി വിദഗ്ധ പരിശോ!ധനയില്‍ കണ്ടെത്തി. കമ്പനികളില്‍ ഇന്ന് ശേഖരിച്ച പാല്‍ സാമ്പിളുകളില്‍ രാസവസ്തു ഉപയോഗിച്ചിരിക്കുന്നതായി വിദഗ്ധ പരിശോ!ധനയില്‍ കണ്ടെത്തിയെന്നും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മെ!ഡിക്കല്‍ കോളജുകളില്‍ മൃതദേഹങ്ങള്‍ കേടുവരാതെ സൂക്ഷിക്കുന്നതിനാണു ഈ രാസവസ്തു ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ ചില പാല്‍ സാമ്പിളുകളില്‍ ഇവ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയെന്നും ക്ഷീരവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എല്ലാ സ്വകാര്യ കമ്പനികളും മായം ചേര്‍ക്കുന്നു എന്ന അഭിപ്രായം തനിക്കില്ലെന്നും മായം കലര്‍ന്ന പാല്‍ ഉണ്ടാക്കുന്ന കമ്പനികളുടെ പേരുകള്‍ ഉടന്‍ പുറത്തുവിടുമെന്നുംമന്ത്രി ബാലാജി പറഞ്ഞു.
ജനങ്ങളെ ആശങ്കയിലാക്കാനല്ല ഈ വെളിപ്പെടുത്തലുകള്‍ നടത്തിയതെന്നും ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുക എന്നതു തന്റെ കടമയായതിനാലാണു സത്യം വിളിച്ചുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉല്‍പന്നമായ ആവിന്‍ പാല്‍ നൂറു ശതമാനം സുരക്ഷിതമാണെന്നും ബാലാജി പറഞ്ഞു. മായം ചേര്‍ത്തതായി കണ്ടെത്തിയ കമ്പനികള്‍ അടച്ചുപൂട്ടുമെന്നു ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാലാജിയുടെ ആരോപണം സ്വകാര്യ ഉല്‍പാദകര്‍ പാടെ നിക്ഷേധിക്കുകയാണ് . തങ്ങള്‍ ഡെയറികളില്‍നിന്നു ശേഖരിക്കുന്ന പാല്‍ ശീതീകരിച്ച കണ്ടെയ്‌നറുകളില്‍ ഉല്‍പാദന കേന്ദ്രത്തില്‍ എത്തിച്ചു പ്രത്യേക താപനിലയില്‍ സൂക്ഷിച്ചു പായ്ക്ക് ചെയ്തു വിപണിയില്‍ എത്തിക്കുകയാണു ചെയ്യുന്നതെന്നും ഒരുഘട്ടത്തിലും പാലില്‍ മായം ചേരുന്നില്ലെന്നും സ്വകാര്യ കമ്പനി അധികൃതര്‍ പറഞ്ഞു.ആര്‍ക്കുവേണമെങ്കിലും തങ്ങളുടെ കമ്പനികളില്‍ എത്തി ഉല്‍പാദന പ്രക്രിയകള്‍ വിലയിരുത്താമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















