ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയില്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാലുപേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പര്‍ഭാനി ജില്ലയിലെ യശ്‌വാദി ക്ഷേത്രത്തില്‍ ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്‍വശത്തുള്ള സഭാമണ്ഡപത്തിന്റെ സ്ലാബ് നിര്‍മാണ ജോലികള്‍ക്കിടെ തകര്‍ന്നുവീഴുകയായിരുന്നു.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 27പേരെ അധികൃതര്‍ രക്ഷിച്ചു. നിര്‍മാണത്തിലിരുന്ന തൂണുകള്‍ ഉറപ്പിക്കുന്നതിലുണ്ടായ പാളിച്ചയാകാം അപകടത്തിന് കാരണമെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha
























