ബിഹാറില്‍ കനത്ത മഴയും ഇടിമിന്നലും; 23 മരണം

ബിഹാറില്‍ കനത്ത മഴയിലും ഇടിമിന്നലിലും 23 പേര്‍ മരിച്ചു. എട്ട് ജില്ലകളിലായി 18 പേര്‍ മിന്നലേറ്റ് മരിച്ചു. കിഴക്കന്‍ ചന്പാരന്‍ ജില്ലയില്‍ അഞ്ചു പേരും ജമൂയി ജില്ലയില്‍ നാലും പടിഞ്ഞാറന്‍ ചന്പാരനില്‍ ഒരാളും മുംഗര്‍, ഭഗല്‍പൂര്‍, മധേപുര ജില്ലകളില്‍ രണ്ടു പേര്‍ വീതവും വൈശാലി, സമസ്തിപൂര്‍ ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്. ഇത് കൂടാതെ അഞ്ചു പേര്‍ മതില്‍ ഇടിഞ്ഞു വീണുമാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പടിഞ്ഞാറന്‍ ചന്പാരന്‍ ജില്ലയില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശി.
അതേസമയം, സമീപ ജില്ലയായ ഒഡിഷയില്‍ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി. ബര്‍ഗഡ് ജില്ലയിലും രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംബല്‍പൂരില്‍ കനത്ത ചൂടിനെ തുടര്‍ന്ന് നാല് പേരും മരിച്ചു. മൂന്ന് പേര്‍ അംഗുലിലും ബര്‍ഗഡ് ജില്ലയിലുമാണ് മരിച്ചത്. അംഗലുലില്‍ 42.1 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
പഞ്ചാബില്‍ 39.3 ഡിഗ്രിയാണ് താപനില. ലുധിയാനയിലും പാട്യാലയിലും യഥാക്രമം 38.5 ഡിഗ്രിയും 37.6 ഡിഗ്രിയുമാണ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha






















