ആരോരുമില്ലാതെ ഒറ്റപ്പെട്ട ഒരമ്മ ഹൃദയം... മുന്‍കാല നടിയെ മകന്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു

വാര്‍ദ്ധക്യമായാല്‍ മാതാപിതാക്കള്‍ ഒരു ബാധ്യതയായി കാണുന്ന മക്കളുണ്ട്. ജന്മം നല്‍കിയ അച്ഛനമ്മമാരെ ഒഴിവാക്കാന്‍ ആ മക്കള്‍ വേണ്ട എല്ലാ വഴികളും ഉപയോഗിക്കും. ഒരു കാലത്ത് പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നവരാണെങ്കില്‍ പോലും വാര്‍ദ്ധക്യം അവരെ എല്ലാ വിധ സുഖ സൗകര്യങ്ങളിൽ നിന്നും അകറ്റിനിര്‍ത്തും.
പക്കീസ, റസിയ സുല്‍ത്താന്‍ എന്നീ ചിത്രങ്ങളിലെ നായികയായ മുന്‍കാല നടി ഗീത കപൂര്‍ ഇന്ന് ആരോരുമില്ലാത്ത അവസ്ഥയിലാണ്. ഏകദേശം നൂറോളം ചിത്രങ്ങളില്‍ ഗീത അഭിനയിച്ചിട്ടുണ്ട്. സ്വന്തം മക്കളാണ് നദിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. ഒരു മാസം മുമ്പ് രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് മകന്‍ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗീതയെ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ ഏപ്രില്‍ 21 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗീതയെ രോഗം ഭേദമായശേഷവും ആശുപത്രിയില്‍ നിന്ന് കൂട്ടിക്കൊണ്ടു പോകാന്‍ ആരും എത്തിയില്ല. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം ബില്‍ അടയ്ക്കാനുള്ള പണം എടിഎം ല്‍ നിന്ന് എടുത്തിട്ട് വരാമെന്ന് പറഞ്ഞാണ് മകന്‍ പുറത്ത് പോയത്. ആശുപത്രി ബില്‍ ഒന്നര ലക്ഷം രൂപ ആയിരുന്നു.
എന്നാല്‍ മകന്‍ പിന്നീട് മടങ്ങി വന്നില്ല. തുടര്‍ന്ന് രാജയുമായും ഗീതയുടെ മകളായ പൂജയുമായും ബന്ധപ്പെടാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചെങ്കിലും അവര്‍ സഹകരിച്ചില്ല. ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നടിയെ വൃദ്ധസദനത്തിേലക്ക് മാറ്റാനാണ് നീക്കം. കള്ളം പറഞ്ഞാണ് ഗീതയുടെ മകന്‍ ആശുപത്രിയില്‍ ഇവരെ അഡ്മിറ്റ് ചെയ്തതെന്ന് ഡോക്ടര്‍മാരും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ മകന്‍ തന്നെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നും ഭക്ഷണവും വെള്ളവും തരാതെ മുറിയില്‍ പൂട്ടിയിടാറുണ്ടായിരുന്നെന്നും ഗീത പറയുന്നു. ആഴ്ചയില്‍ ഒരു ദിവസമേ ഭക്ഷണം തരാറുണ്ടായിരുന്നൊള്ളൂ എന്നും വൃദ്ധസദനത്തില്‍ പോകാന്‍ വിസമ്മതിച്ചതു കൊണ്ടാണ് തന്നെ ആശുപത്രിയിലാക്കിയതെന്നും ഗീത വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha






















