പൊതുസ്ഥലത്തു മൂത്രമൊഴിക്കുന്നതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

പൊതുസ്ഥലത്തു മൂത്രമൊഴിക്കരുത് എന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു പരുക്കേല്‍പ്പിച്ച യുവാവ് ആശുപത്രിയില്‍വച്ചു മരിച്ചു. ഡല്‍ഹിയിലെ ഇ–ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ പാര്‍ക്കിങ് അറ്റന്റര്‍ വീന്ദര്‍ കുമാറാണു മരിച്ചത്. വടക്കു പടിഞ്ഞാന്‍ ഡല്‍ഹിയില്‍വച്ച് ഇന്നലെ രാത്രിയാണു രവീന്ദറിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത് .
തന്റെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിനു സമീപം രണ്ടുപേര്‍ മൂത്രമൊഴിക്കുന്നതു കണ്ട രവീന്ദര്‍ അവരോട് ചെയ്യരുതെന്നു ആവശ്യപ്പെട്ടിരുന്നുവെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന അവര്‍, ഇയാളെ അടിക്കുമെന്നു ഭീഷണിപെടുത്തിയിരുന്നു. തര്‍ക്കത്തിനൊടുവില്‍ അവിടെനിന്നും പിരിഞ്ഞു പോയെങ്കിലും വൈകിട്ടോടെ മറ്റുള്ളവരെയും കൂട്ടിയെത്തിയ യുവാക്കള്‍ രവീന്ദറിനെ മര്‍ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ പുറമെ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല എന്നാല്‍ രാത്രിയോടെ കുഴഞ്ഞുവീണ രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha






















